സിനിമാ-സീരിയൽ താരം സൂര്യാ പണിക്കർ അന്തരിച്ചു
Saturday, January 25, 2025 4:31 PM IST
സീരിയൽ സിനിമ താരം മറവൻതുരുത്ത് മേപ്രക്കാട്ട് വള്ളിയിൽ സൂര്യാ പണിക്കർ (സൂജാത - 61 ) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. നിരവധി സീരിയലുകളിലും അനന്ത വൃത്താന്തം, ബാംബു ബോയ്സ്, കഥ ഇതുവരെ, 2018 പ്രളയം തുടങ്ങി അൻപതോളം ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
മേപ്രക്കാട്ട് വള്ളിയിൽ രാജമ്മയുടെയും പരേതനായ വേലായുധ പണിക്കരുടെയും മകളാണ്. നൃത്തരംഗത്ത് നിന്നുമാണ് സൂര്യ സീരിയൽ രംഗത്ത് എത്തിയത്.
മക്കൾ : നിത പ്രകാശ്, സൂര്യ. സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് മറവൻതുരുത്തിലെ വീട്ടുവളപ്പിൽ.