അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും; പർദ ടീസർ
Saturday, January 25, 2025 9:56 AM IST
അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തുന്ന തെലുങ്ക് ചിത്രം ‘പർദ’ ടീസർ റിലീസ് ചെയ്തു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്നതാകും സിനിമയെന്നാണ് ടീസർ നൽകുന്ന സൂചന.
‘പർദ: ഇൻ ദ് നെയിം ഓഫ് ലവ്’ എന്നാണ് ചിത്രത്തിന്റെ പൂർണമായ പേര്. പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രം ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭം കൂടിയാണ്. പർദയിൽ സംഗീതയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദർശനയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.
ഡൽഹി, ഹിമാചൽ പ്രദേശ്, ഗ്രാമീണ പ്രദേശങ്ങൾ എന്നിവ പ്രധാന ലൊക്കേഷനുകളായ പർദയുടെ ചിത്രീകരം കഴിഞ്ഞ വർഷം ഹൈദരാബാദിൽ പൂർത്തിയായിരുന്നു.