പ്ര​സാ​ദ് വാ​ളാ​ച്ചേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു ക​ഥ ഒ​രു ന​ല്ല ക​ഥ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും മ്യൂ​സി​ക്ക് ലോ​ഞ്ചും തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ൽ ന​ട​ന്നു. കേ​ര​ള ഫി​ലിം ചേം​ബ​ർ സെ​ക്ര​ട്ട​റി സ​ജി ന​ന്ത്യാ​ട്ടാ​ണ് പ്ര​കാ​ശ​ന ക​ർ​മ്മം ന​ട​ത്തി​യ​ത്.

കെ.​ആ​ർ. രാ​ജ​ൻ, അ​ജി ആ​റ്റു​കാ​ൽ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ്ര​ണ​വം മ​ധു, ആ​റ്റി​ങ്ങ​ൽ വി​ജ​യ​കു​മാ​ർ, ന​ട​ൻ റി​യാ​സ് ന​ർ​മ്മ ക​ല, എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ നി​ർ​മാ​താ​വ് ബ്രൈ​റ്റ് തോം​സ​ൺ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ബ്രൈ​റ്റ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ബ്രൈ​റ്റ് തോം​സ​ൺ തി​ര​ക്ക​ഥ ര​ചി​ച്ച് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്നു. ഷീ​ല, അം​ബി​ക, ശ​ങ്ക​ർ, കോ​ട്ട​യം ര​മേ​ഷ്, ഇ​ട​വേ​ള ബാ​ബു, മ​നു വ​ർ​മ്മ, ബാ​ലാ​ജി ശ​ർ​മ്മ, ദി​നേ​ശ് പ​ണി​ക്ക​ർ, റി​യാ​സ് ന​ർ​മ്മ​ക​ല, കെ.​കെ. സു​ധാ​ക​ര​ൻ, ന​ന്ദ​കി​ഷോ​ർ, നി​ഷാ സാ​രം​ഗ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.



സി​നി​മ​ക്കു​ള്ളി​ലെ സി​നി​മ​യു​ടെ ക​ഥ ഹൃ​ദ്യ​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ൽ. ഗാ​ന​ങ്ങ​ൾ - ബ്രൈ​റ്റ് തോം​സ​ൺ, സം​ഗീ​തം - പ്ര​ണ​വം മ​ധു, ഛായാ​ഗ്ര​ഹ​ണം - വി​പി​ൻ, എ​ഡി​റ്റിം​ഗ് - പി.​സി. മോ​ഹ​ൻ, പ്രൊ​ഡ​ക്ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ - ജോ​സ് ബ്രൈ​റ്റ് മാ​ഞ്ഞൂ​ർ.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ ഈ ​ചി​ത്രം ജ​നു​വ​രി 31-ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. പി​ആ​ർ​ഒ -​വാ​ഴൂ​ർ ജോ​സ്.