വനിതകളുടെ ഫിലിം എഡിറ്റിംഗ് വർക്ക് ഷോപ്പ് "സംയോജിത'യ്ക്ക് തുടക്കമായി
Friday, January 24, 2025 4:27 PM IST
ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ, തേവര എസ്. എച്ച്. കോളേജിന്റെ സഹകരണത്തോടെ സ്ത്രീകൾക്കായി നടത്തുന്ന ത്രിദിന എഡിറ്റിംഗ് വർക്ക്ഷോപ്പ് “സംയോജിത”യ്ക്ക് തുടക്കമായി. വർക്ക്ഷോപ്പ് സിബി മലയിൽ ഉദ്ഘാടനം ചെയ്തു.
എഡിറ്റേഴ്സ് യൂണിയൻ അംഗം ബീനാ പോൾ മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ എഡിറ്റേഴ്സ് യൂണിയൻ പ്രസിഡന്റ് എൽ. ഭൂമിനാഥൻ, സെക്രട്ടറി വിപിൻ എം.ജി., എസ്എച്ച് കോളേജ് ഡീൻ ഡോ. ആഷാ ജോസഫ് എന്നിവർ സംസാരിച്ചു.
ഇന്ത്യയിലെ പലഭാഗങ്ങളിൽ നിന്നുമായി തിരഞ്ഞെടുത്ത 40 വനിതളാണ് വർക്ക് ഷോപ്പിൽ പങ്കെടുക്കുക. തികച്ചും സൗജന്യമായാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
വിനോദ് സുകുമാരൻ (ഫിലിം എഡിറ്റർ, സംവിധായകൻ, തിരക്കഥാകൃത്ത്,) മഹേഷ് നാരായണൻ (ഫിലിം എഡിറ്റർ, സംവിധായകൻ, തിരക്കഥാകൃത്ത്), ബീനാ പോൾ (ഫിലിം എഡിറ്റർ), മനോജ് കണ്ണോത്ത് (ഫിലിം എഡിറ്റർ) ബി. അജിത്ത്കുമാർ (ഫിലിം എഡിറ്റർ, സംവിധായകൻ), അപ്പു ഭട്ടതിരി (ഫിലിം എഡിറ്റർ, സംവിധായകൻ), വിജയ് ശങ്കർ (ഫിലിം എഡിറ്റർ) മാളവിക വി. എൻ. (ഫിലിം എഡിറ്റർ) തുടങ്ങിയ പ്രഗത്ഭരായവരുടെ മേൽനോട്ടത്തിലാണ് വർക്ക്ഷോപ്പ് നടക്കുന്നത്.