പ്രതികരിക്കാതിരുന്നത് സാന്ദ്രയുടെ മാനസികാവസ്ഥ ഓര്‍ത്ത്; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ബി. ഉണ്ണികൃഷ്ണന്
Friday, January 24, 2025 12:12 PM IST
നിര്‍മാതാവ് സാന്ദ്ര തോമസ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണന്. സാന്ദ്രയുടെ മാനസികാവസ്ഥയുടെ ഗൗരവം ഉള്‍ക്കൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും തെറ്റിദ്ധാരണമൂലമാണ് തനിക്കെതിരെ പറയുന്നതെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
ചേംബറിന്റെ മീറ്റിംഗില്‍ സാന്ദ്ര പങ്കെടുത്തിട്ടില്ല. താന്‍ പോയ ശേഷമാണ് അവര്‍ വന്നതെന്നും തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തുവെന്ന് പറയുന്ന കേസിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുമധ്യത്തില്‍ അപമാനിച്ചുവെന്നുള്ള സാന്ദ്ര തോമസിന്റെ പരാതിയിലാണ് ബി. ഉണ്ണികൃഷ്ണനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. നിര്‍മാതാവ് ആന്റോ ജോസഫ് കേസില്‍ രണ്ടാം പ്രതിയാണ്. ഹേമ കമ്മിറ്റി മുന്‍പാകെ മൊഴി നല്കിയതിനാല് സിനിമയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നും സാന്ദ്ര ആരോപിച്ചിരുന്നു.