സെയ്ഫ് അലിഖാന്റെ സുരക്ഷ വീണ്ടും കൂട്ടി; വീടിന് പുറത്ത് പോലീസ് കാവല്‍
Friday, January 24, 2025 9:43 AM IST
കുത്തേറ്റതിന് പിന്നാലെ ബോളിവുഡ് നടന് സെയ്ഫ് അലിഖാന് സുരക്ഷ വര്‍ധിപ്പിച്ച് മുംബൈ പോലീസ്. ബാന്ദ്രയിലെ സെയ്ഫിന്റെ വസതിക്ക് പുറത്ത് രണ്ട് ഷിഫ്റ്റുകളിലായി രണ്ട് കോണ്‍സ്റ്റബിള്‍മാരെയാണ് വിന്യസിച്ചിരിക്കുന്നത്.
സുരക്ഷയുടെ ഭാഗമായി സിസിടിവികളും സ്ഥാപിച്ചതായി പോലീസ് പറഞ്ഞു. ജനുവരി പതിനാറിനാണ് വസതിയില്‍ വച്ച് സെയ്ഫ് അലിഖാന് ബംഗ്ലാദേശ് സ്വദേശിയായ ഷെരീഫുള്‍ ഇസ്ലാം ഷെഹ്സാദ് മുഹമ്മദ് രോഹില്ല അമിന്‍ ഫക്കീറിന്റെ കുത്തേറ്റത്.
അന്വേഷണം അവസാനിക്കുന്നത് വരെയാണ് പോലീസ് സുരക്ഷ. റിമാന്‍ഡ് കാലാവധി നീട്ടുന്നതിനായി പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച പ്രതിയെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.