ഫാഷൻ ലോകത്തെ പിന്നാന്പുറ കാഴ്ചകളുമായി ഹ്രസ്വചിത്രം റൺവേ
Thursday, January 23, 2025 3:33 PM IST
ലീ അലി സംവിധാനം ചെയ്ത് എബിൻ സണ്ണി നിർമിച്ച് ശ്രീനിഷ് അരവിന്ദ്, അൻഷാ മോഹൻ, ആര്യ വിമൽ, അദ്രി ജോ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന റൺവേ എന്ന ഷോർട്ട് ഫിലിമിന്റെ ആദ്യ ഗാനം റിലീസ് ചെയ്തു.
എൽ ആൻഡ് ഇ പ്രൊഡക്ഷൻസിന്റെ യു ട്യൂബ് ചാനലിൽ ആണ് ഗാനം റിലീസ് ചെയ്തത്. അശ്വിൻ റാം ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. അദ്രി ജോയുടേതാണ് വരികൾ. ഇതിനോടകം തന്നെ പ്രിവ്യൂവിലൂടേയും മറ്റും മികച്ച അഭിപ്രായങ്ങൾ നേടിയ ഷോർട് ഫിലിം ആണ് റൺവേ.
സൗത്ത് ഇന്ത്യൻ സിനിമകൾ പോലും അധികം ചർച്ച ചെയ്യാത്ത ഫാഷൻ ലോകത്തെ പിന്നാമ്പുറ കഥകൾ ആണ് ചിത്രം ചർച്ച ചെയ്യുന്നത്. കാഴ്ചയിൽ പോലും ഒരു സിനിമയുടെതെന്ന് തോന്നുന്ന ക്വാളിറ്റിയിൽ ആണ് ഗാനവും ഒരുക്കിയിരിക്കുന്നത്.
കൊച്ചിയിൽ നടന്ന ഫാഷൻ മോഡലിംഗ് കേസുമായി കൂടി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ വികസിക്കുന്നത് എന്നാണ് പ്രീവ്യൂയിൽ നിന്നും വന്ന റിവ്യൂസിൽ നിന്നും മനസിലാകുന്നത്. നജോസ് ആണ് ക്യാമറ, വികാസ് അൽഫോൻസ് ആണ് എഡിറ്റിംഗ്. എൽ ആൻഡ് ഈ പ്രൊഡക്ഷന്റെ തന്നെ യൂട്യൂബ് ചാനലിൽ ചിത്രം ഈ മാസം 25 ന് റിലീസ് ചെയ്യും.