ജീ​ത്തു ജോ​സ​ഫി​ന്‍റെ സം​വി​ധാ​ന സ​ഹാ​യി മാ​ർ​ട്ടി​ൻ ജോ​സ​ഫ് ഷെ​യി​ൻ നി​ഗ​ത്തെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന പോ​സ്റ്റ​ർ റി​ലീ​സാ​യി.

ജീ​ത്തു ജോ​സ​ഫ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ഇ ​ഫോ​ർ എ​ക്സ്പെ​രി​മെ​ന്‍റ്സ്, ബെ​ഡ് ടൈം ​സ്റ്റോ​റീ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ മു​കേ​ഷ് ആ​ർ. മേ​ത്ത, സി.​വി. സാ​ര​ഥി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ഇ ​ഫോ​ർ എ​ക്സ്പെ​രി​മെ​ന്‍റ്സ്, ജീ​ത്തു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഡ് ടൈം ​സ്റ്റോ​റീ​സ് എ​ന്നീ ബാ​ന​റി​ൽ ഒ​രു​മി​ച്ചു നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ഈ ​ടീ​മി​ന്‍റെ ആ​ദ്യ ചി​ത്രം ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന മി​റാ​ഷ് കോ​ഴി​ക്കോ​ട് ആ​രം​ഭി​ച്ചു.

ഷെ​യ്ൻ നി​ഗ​മി​നൊ​പ്പം സാ​നി​യ ഫാ​ത്തി​മ, കൃ​ഷ്ണ പ്ര​ഭ, ഷോ​ബി തി​ല​ക​ൻ, ന​ന്ദ​ൻ ഉ​ണ്ണി, കോ​ട്ട​യം ര​മേ​ഷ്, ദി​നേ​ശ് പ്ര​ഭാ​ക​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു.

ജോ​മോ​ൻ ജോ​ൺ, ലി​ന്‍റോ ദേ​വ​സ്യ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. ഛായാ​ഗ്ര​ഹ​ണം-​പി.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ദീ​പ​ക് പ​ര​മേ​ശ്വ​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​സു​നി​ൽ ദാ​സ്, വ​സ്ത്രാ​ല​ങ്കാ​രം- ലേ​ഖ മോ​ഹ​ൻ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- ടെ​ൻ പോ​യി​ന്‍റ്. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.