മും​ബൈ ബാ​ന്ദ്ര​യി​ലെ സെ​യ്ഫ് അ​ലി ഖാ​ൻ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യ ക​വ​ർ​ച്ച​ക്കാ​ര​ൻ എ​ത്തി​യ​പ്പോ​ൾ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ഉ​റ​ത്തി​ലാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ്. ഒ​രാ​ൾ കാ​ബി​നി​ലും മ​റ്റൊ​രാ​ൾ ഗേ​റ്റി​നു സ​മീ​പ​വും ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ച്ചി​ട്ടി​ല്ലാ​ത്ത പ്ര​ധാ​ന ക​വാ​ട​ത്തി​ൽ​നി​ന്നാ​ണ് പ്ര​തി കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്കു ക​ട​ന്ന​ത്. ശ​ബ്ദ​മു​ണ്ടാ​ക്കാ​തി​രി​ക്കാ​ൻ പ്ര​തി ഷൂ​സ് അ​ഴി​ച്ച് ബാ​ഗി​ൽ വ​ച്ചു. മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച്ഓ​ഫ് ചെ​യ്തു. ആ​ക്ര​മ​ണം ന​ട​ന്നു മൂ​ന്നു​ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് ബം​ഗ്ലാ​ദേ​ശ് പൗ​ര​നാ​യ ഷെ​രീ​ഫു​ൾ ഇ​സ് ലാം ​ഷെ​ഹ്‌​സാ​ദ് മു​ഹ​മ്മ​ദ് രോ​ഹി​ല്ല അ​മി​ൻ ഫ​ക്കീ​ർ എ​ന്ന വി​ജ​യ് ദാ​സ് (30) പി​ടി​യി​ലാ​യ​ത്.

ബം​ഗ്ലാ​ദേ​ശി​ലെ ഝ​ലോ​ക​തി ജി​ല്ല​യി​ൽ​നി​ന്നു​ള്ള പ്ര​തി മും​ബൈ​യി​ലെ​ത്തി​യി​ട്ട് അ​ഞ്ച് മാ​സ​ത്തി​ലേ​റെ​യാ​യി. ഇ​യാ​ൾ ഹൗ​സ് കീ​പ്പിം​ഗ് ഏ​ജ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഏ​ഴു മാ​സം മു​മ്പ് മേ​ഘാ​ല​യ അ​തി​ർ​ത്തി​വ​ഴി‍​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ന്ന​ത്. മും​ബൈ​യി​ൽ എ​ത്തു​ന്ന​തി​നു മു​ന്പ് ഇ‍​യാ​ൾ ബം​ഗാ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ന​ട​ൻ താ​മ​സി​ക്കു​ന്ന സ​ത്ഗു​രു ശ​ര​ൺ ബി​ൽ​ഡിം​ഗി​ൽ ഇ​ന്ന​ലെ കു​റ്റാ​രോ​പി​ത​നു​മാ​യി എ​ത്തി പോ​ലീ​സ് ക്രൈം ​സീ​ൻ പു​നഃ​സൃ​ഷ്ടി​ച്ചു.