മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ? ചോദ്യവുമായി അഷ്കർ സൗദാൻ
Wednesday, January 22, 2025 2:43 PM IST
അഷ്കർ സൗദാൻ, ഷഹീൻ സിദ്ദീഖ്, സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള എന്ന സിനിമക്ക് ശേഷം ഷാനു സമദ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ബെസ്റ്റി 23ന് തിയറ്ററുകളിലെത്തും.
ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ അഷ്കർ സൗദാൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
"മമ്മൂക്ക, ഷീലാമ്മ, നയൻതാര എന്നിവരുടെ കൂടെ തസ്കരവീരനിൽ എനിക്കൊരു കഥാപാത്രത്തെ ചെയ്യാൻ സാധിച്ചു. അങ്ങനെ തുടങ്ങിയ ജേർണിയാണ്. അതിന് മുന്നെ കൂട്ട് എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിരുന്നു. പ്രൊഡ്യൂസേർസ് അവസരങ്ങൾ നൽകിയതിനാൽ ഇപ്പൊ നല്ല പടങ്ങളിലെത്താൻ പറ്റി.
എനിക്ക് സത്യത്തിൽ സിനിമ അഭിനയിക്കാനോ അതെന്താണെന്നോ അറിയില്ല. എന്റെ അമ്മാവനാണ് മമ്മൂട്ടി, കുടുംബത്തിലെ സുപ്പർസ്റ്റാർ. പുള്ളിയെ കണ്ടാണ് വളർന്നത്. പുള്ളി അഭിനയിക്കുന്നത് കണ്ടപ്പോൾ ഇതെന്ത് പരിപാടി കൊള്ളാലോന്ന് തോന്നി.
എനിക്കങ്ങനെ മോഹം വന്നു. അങ്ങനെ സിനിമയിൽ എത്തിപ്പെടാൻ പറ്റി. എന്റെ പ്രശ്നം, മമ്മൂട്ടി കമ്പനി, വേഫറർ ഫിലീംസ് ഈ രണ്ട് കമ്പനിയിൽ നിന്ന് വിളിച്ചില്ലേൽ മിണ്ടത്തില്ല ഞാൻ. എന്നെ മമ്മൂട്ടി കമ്പനി വിളിക്കണ്ടേ? ഞാൻ എത്ര പടം ചെയ്തു. എന്തൊക്കെ കാണിക്കുന്നു, ഫൈറ്റ് ചെയ്യുന്നു, മാമൻ ഇതൊക്കെ അറിയണ്ടേ? ദുൽഖർ അറിയണ്ടേ? അവൻ അനിയനല്ലെ, അവന് വിളിക്കാൻ പാടില്ലെ? എനിക്കൊരു ചാൻസ് തരാൻ പാടില്ലെ?" എന്നാണ് അഷ്കർ സൗദാൻ പറയുന്നത്. ശേഷം ഞാൻ അമ്മാവനെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും കൊന്ന് കൊലവിളിച്ചിട്ടുണ്ടെന്നും അഷ്കർ സൗദാൻ കൂട്ടിച്ചേർത്തു.
സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, അബുസലിം, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി, തിരു, ശ്രവണ, സോന നായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയശ്രീ, മനോഹരിയമ്മ, അന്ന ചാക്കോ, പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യ മനോജ് തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.
നിസാര സംഭവത്തിന്റെയും തെറ്റിദ്ധാരണയുടെയും പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ഭാര്യക്കും ഭർത്താവിനും ഇടയിലേക്ക് ഒരു സുഹൃത്തു വരുന്നതും അതിനെ തുടർന്നുണ്ടാകുന്ന രസകരമായ തമാശകളും സമന്വയിപ്പിച്ച് ദൃശ്യവത്കരിക്കുന്ന സിനിമയാണ് ബെസ്റ്റി.
ലെജെന്റ് മ്യൂസിക് ഡയറക്ടർ ഔസേപ്പച്ചൻ ഒരുക്കുന്ന പാട്ടുകൾക്ക് ഒപ്പം പഴയ കുറെ ഹിറ്റ് മാപ്പിള പാട്ടുകളും ഈ സിനിമയുടെ പ്രത്യേകതയാണ് പാർക്കിംഗ് എന്ന കഴിഞ്ഞ വർഷത്തെ ഹിറ്റ് തമിഴ് സിനിമയുടെ ഛായഗ്രാഹകനായ ജിജു സണ്ണി ബെസ്റ്റി ക്യാമറ കൈകാര്യം ചെയ്യുന്നു.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമിക്കുന്ന ചിത്രമാണ് ബെസ്റ്റി. ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ, അൻവർ അമൻ, മൊഹ്സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല തുടങ്ങിയവർ സംഗീതം പകരുന്നു.
ഒറിജിനൽ സ്കോർ ഔസേപ്പച്ചൻ, എഡിറ്റർ-ജോൺ കുട്ടി, കഥ പൊന്നാനി അസീസ്, പ്രൊഡക്ഷൻ കൺട്രോളർ- എസ്. മുരുകൻ, കല-ദേവൻ കൊടുങ്ങല്ലൂർ, ചമയം- റഹിം കൊടുങ്ങല്ലൂർ, കോസ്റ്റ്യൂംസ്-ബുസി ബേബി ജോൺ, സ്റ്റിൽസ്-അജി മസ്കറ്റ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സെന്തിൽ പൂജപ്പുര, സംഘട്ടനം-ഫിനിക്സ് പ്രഭു, സൗണ്ട് ഡിസൈൻ-എം.ആർ. രാജാകൃഷ്ണൻ, ചീഫ് അസോസിയറ്റ് ഡയറക്ടർ-തുഫൈൽ പൊന്നാനി, അസോസിയറ്റ് ഡയറക്ടർ-തൻവിൻ നസീർ.
അസിസ്റ്റന്റ് ഡയറക്ടർ- രനീഷ് കെ.ആർ., സമീർ ഉസ്മാൻ, ഗ്രാംഷി എ.എൻ., സാലിഹ് എം.വി.എം, സാജൻ മധു, പ്രൊഡക്ഷൻ ഇൻ ചാർജ്-റിനി അനിൽകുമാർ. കൊറിയോഗ്രാഫി- രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര, മാർക്കറ്റിംഗ്-ടാഗ് 360ഡിഗ്രി, പ്രൊഡക്ഷൻ മാനേജർ- കുര്യൻജോസഫ്.
കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ബെസ്റ്റി ജനുവരി 24-ന് പ്രദർശനത്തിനെത്തും. പിആർഒ-എ.എസ്. ദിനേശ്.