ബാ​ന്ദ്ര​യി​ലെ വ​സ​തി​യി​ൽ​വ​ച്ച് അ​ക്ര​മി​യി​ൽ നി​ന്നും ഗു​രു​ത​ര പ​രി​ക്കേ​റ്റ സെ​യ്ഫ് അ​ലി ഖാ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ ഭ​ജ​ൻ സിം​ഗ് റാ​ണ​യ്ക്ക് പ​തി​നൊ​ന്നാ​യി​രം രൂ​പ​യും പൊ​ന്നാ​ട​യും സ​മ്മാ​നി​ച്ച് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഫൈ​സാ​ൻ അ​ൻ​സാ​രി.

യാ​തൊ​ന്നും പ്ര​തീ​ക്ഷി​ച്ചി​ല്ല സെ​യ്ഫ് അ​ലി​ഖാ​നെ സ​ഹാ​യി​ച്ച​തെ​ന്നും സം​ഭ​വം വ​ലി​യ വാ​ർ​ത്ത​യാ​യ​തോ​ടെ വീ​ട്ടു​കാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ത​ന്നെ ഓ​ർ​ത്ത് ഇ​പ്പോ​ൾ അ​ഭി​മാ​നി​ക്കു​ന്നു​ണ്ടെ​ന്നും റാ​ണ പ​റ​ഞ്ഞു. ഭ​ജ​ൻ സിം​ഗ് റാ​ണ​യു​ടെ ആ​ത്മാ​ർ​ഥ​ത ക​ണ്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു പാ​രി​തോ​ഷി​കം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഫൈ​സാ​ൻ പ്ര​തി​ക​രി​ച്ചു.

‘ഒ​ന്നും പ്ര​തീ​ക്ഷി​ച്ചി​ട്ട​ല്ല സെ​യ്ഫ് അ​ലി ഖാ​നെ സ​ഹാ​യി​ച്ച​ത്. ചെ​യ്യു​ന്ന ജോ​ലി​യി​ൽ ആ​ത്മാ​ർ​ഥ​ത കാ​ണി​ക്കു​ന്നു എ​ന്നേ​യു​ള്ളു. ഞാ​ൻ ന​ല്ല കാ​ര്യം ചെ​യ്തു എ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത്. അ​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. വീ​ട്ടി​ൽ എ​ല്ലാ​വ​ർ​ക്കും എ​ന്നെ ഓ​ർ​ത്ത് അ​ഭി​മാ​ന​മു​ണ്ടെ​ന്ന് പ​റ​യു​ന്നു. ഇ​തി​ൽ​പ​രം സ​ന്തോ​ഷ​മി​ല്ല​ല്ലോ.’’​റാ​ണ പ​റ​യു​ന്നു.

ര​ണ്ടു ദി​വ​സം മു​ൻ​പ് സം​ഭ​വ​ത്തി​ൽ മൊ​ഴി​യെ​ടു​ക്കു​വാ​ൻ റാ​ണ​യെ ബാ​ന്ദ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. സെ​യ്‌​ഫി​ന്‍റെ കു​ടും​ബ​ത്തി​ൽ നി​ന്നും ആ​രും ത​ന്നെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​തു​വ​രെ ഫോ​ണി​ൽ​പോ​ലും ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും മൊ​ഴി ന​ൽ​കി​യ ശേ​ഷം റാ​ണ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​യു​ക​യു​ണ്ടാ​യി.

പോ​ലീ​സ് വി​ളി​ച്ച​പ്പോ​ൾ ബാ​ന്ദ്ര​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​യി​രു​ന്നു. ആ ​സം​ഭ​വം ന​ട​ന്ന ദി​വ​സം വ​ല്ലാ​ത്ത ഒ​രു അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. സെ​യ്ഫ് അ​ലി ഖാ​ൻ ചോ​ര​യി​ൽ കു​ളി​ച്ചാ​ണ​ല്ലോ എ​ന്‍റെ വ​ണ്ടി​യി​ൽ ക​യ​റി​യ​ത്.

അ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​ണം എ​ന്നു​മാ​ത്ര​മാ​ണ് മ​ന​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തു​കൊ​ണ്ട് പൈ​സ​യു​ടെ കാ​ര്യം ആ​ലോ​ചി​ച്ചി​ല്ല. അ​വ​ർ ക​ണ്ട​റി​ഞ്ഞ് ത​ന്ന​തു​മി​ല്ല. സം​ഭ​വ​ത്തി​നു ശേ​ഷം വേ​റെ ആ​രും എ​ന്നെ വി​ളി​ച്ചി​ട്ടി​ല്ല. ക​രീ​ന​യും കു​ടും​ബ​ത്തി​ലെ ആ​രും ഫോ​ണി​ൽ പോ​ലും വി​ളി​ച്ചി​ട്ടി​ല്ല.’’–​മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് റാ​ണ ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്.

ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ൻ​പി​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് റാ​ണ വി​ശ​ദീ​ക​രി​ച്ച​ത് ഇ​ങ്ങ​നെ: ‘‘ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ഇ​തേ വ​ഴി​യി​ൽ പ​തി​വാ​യി രാ​ത്രി​യി​ൽ ഓ​ട്ടോ ഓ​ടി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. അ​പ്പോ​ളാ​ണ് ആ ​കെ​ട്ടി​ട​ത്തി​ന്‍റെ ഗേ​റ്റി​നു അ​പ്പു​റ​ത്തു​നി​ന്നും ഒ​രു സ്ത്രീ ​വാ​ഹ​ന​ത്തി​നാ​യി നി​ല​വി​ളി​ക്കു​ന്ന​ത് കേ​ട്ട​ത്.

അ​തി​ലെ പോ​കു​ന്ന മ​റ്റു വ​ണ്ടി​ക​ളൊ​ക്കെ നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ട്, വ​ണ്ടി യു ​ടേ​ൺ എ​ടു​ത്ത് അ​വ​രു​ടെ അ​രി​കി​ലേ​ക്കെ​ത്തി. എ​ന്തോ അ​ടി​പി​ടി കേ​സ് ആ​ണെ​ന്നാ​ണ് ക​രു​തി​യ​ത്. അ​വി​ടെ ഒ​രാ​ൾ ചോ​ര​യി​ൽ കു​ളി​ച്ച് നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

കൂ​ടെ നാ​ല​ഞ്ചു പേ​രു​മു​ണ്ടാ​യി​രു​ന്നു. അ​വ​ർ താ​ങ്ങി​പ്പി​ടി​ച്ച് ആ ​മ​നു​ഷ്യ​നെ ഓ​ട്ടോ​യി​ൽ ക​യ​റ്റി. അ​പ്പോ​ൾ അ​ത് ആ​രാ​ണെ​ന്നു എ​നി​ക്ക് മ​ന​സി​ലാ​യി​ല്ല. അ​യാ​ളു​ടെ ക​ഴു​ത്തി​ൽ നി​ന്നും ന​ടു​വി​ൽ​നി​ന്നും ചോ​ര ഒ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഏ​ഴു വ​യ​സ് തോ​ന്നി​ക്കു​ന്ന ഒ​രു ആ​ൺ​കു​ട്ടി​യും കു​റ​ച്ചു മു​തി​ർ​ന്ന ഒ​രു പു​രു​ഷ​നു​മാ​യി​രു​ന്നു അ​പ്പോ​ൾ ഒ​പ്പം വ​ന്ന​ത്. ഓ​ട്ടോ​യി​ൽ ക​യ​റു​ന്ന​തി​നു മു​ൻ​പ് കു​റ​ച്ചു​പേ​ർ അ​വി​ടെ നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആ ​കൂ​ട്ട​ത്തി​ൽ ക​രീ​ന​യെ ക​ണ്ട​താ​യി ഓ​ർ​ക്കു​ന്നി​ല്ല.''