സോ​ഷ്യ​ൽ മീ​ഡി​യ​ലൂ​ടെ പ്ര​ശ​സ്ത​രാ​യ​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വി​ജീ​ഷ് മ​ണി ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "പാ​ൽ​പ്പാ​യ​സം @ ഗു​രു​വാ​യൂ​ർ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി.

ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട​യി​ൽ വ​ച്ച് പ്ര​ശ​സ്ത നി​ർ​മാ​താ​വും വ്യ​വ​സാ​യി​യു​മാ​യ ഗോ​കു​ലം ഗോ​പാ​ല​നാ​ണ് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്. ശ്ര​ദ്ധേ​യ​രാ​യ സോ​ഷ്യ​ൽ മീ​ഡി​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ഗോ​കു​ലം ഗോ​പാ​ല​നും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പ്രീ ​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പാ​ല​ക്കാ​ട്, ഗു​രു​വാ​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഫെ​ബ്രു​വ​രി​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച് പാ​ൽ​പ്പാ​യ​സം@ ഗു​രു​വാ​യൂ​ർ വി​ഷു​വി​ന് റി​ലീ​സ് ചെ​യ്യും. പി​ആ​ർ​ഒ - എ.​എ​സ്. ദി​നേ​ശ്.