ബാ​ന്ദ്ര​യി​ലെ വീ​ട്ടി​ൽ വ​ച്ച് മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ സെ​യ്ഫ് അ​ലി ഖാ​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ഭാ​ര്യ​യും ന​ടി​യു​മാ​യ ക​രീ​ന ക​പൂ​ർ. എ​ല്ലാ​വ​രും ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണ​മെ​ന്നും ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ക​രീ​ന ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

""ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന് അ​വി​ശ്വ​സ​നീ​യ​മാം​വി​ധം അ​പ​ക​ടം നി​റ​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ഇ​ത്. സം​ഭ​വി​ച്ച​ത് എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഞ​ങ്ങ​ളി​പ്പോ​ഴും. ‌ഈ ​പ്ര​യാ​സ​ക​ര​മാ​യ സ​മ​യ​ത്ത് ഞ​ങ്ങ​ൾ​ക്കൊ​പ്പം നി​ല്‍​ക്ക​ണം.

മാ​ധ്യ​മ​ങ്ങ​ളും പാ​പ്പ​രാ​സി​ക​ളും നി​ര​ന്ത​ര​മാ​യ ഊ​ഹാ​പോ​ഹ​ങ്ങ​ളി​ൽ നി​ന്നും ക​വ​റേ​ജു​ക​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് ഞാ​ൻ ബ​ഹു​മാ​ന​ത്തോ​ടെ​യും വി​ന​യ​ത്തോ​ടെ​യും അ​ഭ്യ​ർ​ഥി​ക്കു​ന്നു. നി​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളും പി​ന്തു​ണ​യും ഞ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്നു. എ​ങ്കി​ലും നി​ര​ന്ത​ര​മാ​യ നി​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും ശ്ര​ദ്ധ​യു​മൊ​ക്കെ ഞ​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് കാ​ര്യ​മാ​യ അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടാ​ക്കും.

ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണ​മെ​ന്നും ഞ​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ളു​ടേ​താ​യ ഇ​ടം ന​ൽ​ക​ണ​മെ​ന്നും താ​ഴ്മ​യാ​യി അ​ഭ്യ​ർ​ഥി​ക്കു​ന്നു. ഇ​ത്ര​യും നി​ർ​ണാ​യ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ങ്ങ​ൾ ഞ​ങ്ങ​ളെ മ​ന​സി​ലാ​ക്കി​യ​തി​നും സ​ഹ​ക​രി​ച്ച​തി​നും ന​ന്ദി''. ക​രീ​ന കു​റി​ച്ചു.

2012ല്‍ ​വി​വാ​ഹി​ത​രാ​യ ക​രീ​ന ക​പൂ​റും സെ​യ്ഫ് അ​ലി ഖാ​നും മും​ബൈ ബാ​ന്ദ്ര വെ​സ്റ്റി​ലെ സ​ത്ഗു​രു ശ​ര​ണ്‍ കെ​ട്ടി​ട​ത്തി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. മ​ക്ക​ളാ​യ തൈ​മൂ​ര്‍ (8), ജെ​ഹ് (4) എ​ന്നി​വ​രും കൂ​ടെ​യു​ണ്ട്. പ്ര​ശ​സ്ത ന​ടി ശ​ര്‍​മി​ള ടാ​ഗോ​റി​ന്‍റെ​യും ക്രി​ക്ക​റ്റ് താ​രം മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന്‍റെ​യും മ​ക​നാ​യ സെ​യ്ഫ് പ​ട്ടൗ​ഡി കു​ടും​ബാം​ഗ​മാ​ണ്.