തെ​ളി​നീ​രൊ​ഴു​കു​ന്ന കാ​ട്ടു​ചോ​ല​യു​ടെ സൗ​മ്യ​ത​യും സൗ​ന്ദ​ര്യ​വും ചെ​റു​പ്പ​വു​മാ​യി​രു​ന്നു ജ​യ​ച​ന്ദ്ര​സം​ഗീ​തം. ജ​യ​ച​ന്ദ്രോ​ദ​യ​ഹ​ർ​ഷ​ത്തി​ൽ ഹൃ​ദ​യ​ങ്ങ​ൾ ഭാ​ര​ര​ഹി​ത​മാ​കു​ന്നു! എ​ക്കാ​ല​ത്തും യേ​ശു​ദാ​സി​നൊ​പ്പ​മോ അ​തി​ല​പ്പു​റ​മോ ജ​യ​ച​ന്ദ്ര​നെ​യും നാം ​ഹൃ​ദ​യ​ത്തോ​ട​ണ​ച്ചു. "ച​ന്ദ​ന​ത്തി​ൽ ക​ട​ഞ്ഞെ​ടു​ത്തൊ​രു സു​ന്ദ​രീ​ശി​ല്പ’​ത്തി​ൽ താ​ള​മി​ടാ​ത്ത എ​ത്ര മ​ല​യാ​ള യൗ​വ​ന​ങ്ങ​ളു​ണ്ട്!

മ​ല​യാ​ള​സി​നി​മ യേ​ശു​ദാ​സി​നു പി​ന്നാ​ലെ ഓ​ടി​ത്തു​ട​ങ്ങി​യ​പ്പോ​ൾ മ​റ്റു ഗാ​യ​ക​ർ വി​സ്മൃ​തി​യി​ലേ​ക്കു മ​റ​ഞ്ഞെ​ങ്കി​ൽ സം​ഗീ​ത​ത്തി​ന്‍റെ മ​റ്റൊ​രു ഭാ​വ​ത​ല​മു​ണ​ർ​ത്തി ജ​യ​ച​ന്ദ്ര​ൻ ഉ​ദി​ച്ചു​യ​ർ​ന്നു.

പി. ​ഭാ​സ്ക​ര​നും വ​യ​ലാ​റു​മൊ​ക്കെ ഭാ​വ​വി​സ്മ​യ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു വ​രി​ക​ൾ കു​റി​ച്ച​പ്പോ​ൾ അ​തി​നൊ​പ്പ​മൊ​ഴു​കി ക​ഠി​ന​മാ​യ സാ​ധ​ന​ക​ളി​ലൂ​ടെ യേ​ശു​ദാ​സും ശ​ബ്ദ​ഗാം​ഭീ​ര്യ​ത്താ​ൽ ശാ​സ്ത്രീ​യ ഗാ​നാ​ലാ​പ​ന​പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്നു ജ​യ​ച​ന്ദ്ര​നും അ​പ്പു​റ​വും ഇ​പ്പു​റ​വും നി​ന്നു.

ആ​ലാ​പ​ന​ത്തി​ലെ വൈ​കാ​രി​ക​ത​കൊ​ണ്ട് അ​വ​ർ മ​ല​യാ​ള ച​ല​ച്ചി​ത്ര​ഗാ​ന​ലോ​ക​ത്തെ മി​നു​ക്കി​യെ​ടു​ത്തു. കു​ട​മ​ണി​കി​ലു​ക്കി​യും കു​തി​ച്ചു​പാ​ഞ്ഞും പാ​ട്ടി​ന്‍റെ പ​ച്ച​പ്പ​ര​പ്പി​ൽ ആ​ല​സ്യ​ത്തോ​ടെ ഇ​ട​യ്ക്കു​നി​ന്നും ഇ​വ​ർ മ​ല​യാ​ള​സം​ഗീ​ത​ത്തി​ന്‍റെ ര​ഥ​മു​രു​ട്ടി.

അ​പ്പോ​ഴും മ​ല​യാ​ളി​ക​ൾ മ​യ​ങ്ങി​നി​ന്ന​തു യേ​ശു​ദാ​സി​ന്‍റെ മാ​ന്ത്രി​ക​ശ​ബ്ദ​ത്തി​ലാ​യി​രു​ന്നു. മ​റ്റു ശ​ബ്ദ​ങ്ങ​ൾ​ക്കു കാ​തു​കൊ​ടു​ക്കാ​ൻ മ​ടി​ച്ച് ഏ​ക​താ​ന​ത​യു​ടെ ദു​ര​ന്ത​പ​ര്യ​വ​സാ​യി​യാ​യി മാ​റു​മെ​ന്ന ഘ​ട്ട​ത്തി​ലാ​ണു ജ​യ​ച​ന്ദ്ര​നെ​ത്തി​യ​ത്.

മ​ടു​പ്പി​ല്ലാ​തെ യേ​ശു​ദാ​സി​ന്‍റെ പാ​ട്ടു​ക​ളെ ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​തും സം​ഗീ​തോ​ദ്യാ​ന​ത്തി​ൽ മെ​രു​ക്ക​മി​ല്ലാ​തെ വ​ള​ർ​ന്ന ജ​യ​ച​ന്ദ്ര​ൻ​ത​ന്നെ. കേ​ര​ളീ​യ​മാ​യ ജീ​വി​ത​സം​സ്കാ​ര​ത്തി​ന്‍റെ മു​ദ്ര​പ​തി​ഞ്ഞ​താ​ണ് ജ​യ​ച​ന്ദ്ര​ന്‍റെ പാ​ട്ടു​ക​ളി​ലേ​റെ​യും. സോ​പാ​ന​രീ​തി​യോ​ട് അ​ടു​ത്തു​നി​ൽ​ക്കു​ന്ന ഒ​ന്നെ​ന്നു പ​ല​രു​മ​തി​നെ വി​ശേ​ഷി​പ്പി​ച്ചു.

ധ​നു​മാ​സ​ക്കു​ളി​രു​പോ​ലെ കേ​ര​ളീ​യ​പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങി​നി​ൽ​ക്കു​ന്ന​തെ​ന്തോ ആ ​പാ​ട്ടു​ക​ളി​ലു​ണ്ടാ​യി. പി. ​ഭാ​സ്ക​ര​ന്‍റെ പാ​ട്ടു​ക​ളി​ലെ മ​ല​യാ​ളി​ത്തം ജ​യ​ച​ന്ദ്ര​ന്‍റെ പാ​ട്ടു​ക​ളി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യും. സ്വ​കാ​ര്യ​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ തൊ​ട്ടു​ണ​ർ​ത്താ​ൻ വി​രി​ഞ്ഞ​താ​യി​രു​ന്നു ജ​യ​ച​ന്ദ്ര​ൻ.

ജ​യ​ച​ന്ദ്ര​സം​ഗീ​ത​ത്തോ​ടു​ള്ള മ​ല​യാ​ളി​യു​ടെ ര​ക്ത​ബ​ന്ധ​വും അ​തു​ത​ന്നെ​യാ​ണ്. ച​ങ്ങ​ന്പു​ഴ​യു​ടെ ര​മ​ണ​നെ​പ്പോ​ലെ ജ​യ​ച​ന്ദ്ര​നെ​യും മ​ല​യാ​ളി ഹൃ​ദ​യ​ത്തി​ൽ ശ​ബ്ദ​ലേ​ഖ​നം ചെ​യ്തു. ജ​യ​ച​ന്ദ്ര​സം​ഗീ​ത​ത്തി​ൽ ഭാ​വ​ന​യും വ​ർ​ണ​ന​യും ഉ​പ​മ​യും നി​റ​ഞ്ഞ​താ​യി​രു​ന്നു പാ​ട്ടു​ക​ളി​ലേ​റെ​യും.

സ്വ​ർ​ണ​ഗോ​പു​ര ന​ർ​ത്ത​കീ​ശി​ല്പം, മാ​ന​ത്തു ക​ണ്ണി​ക​ൾ മ​യ​ങ്ങും ക​യ​ങ്ങ​ൾ, മ​ല​യാ​ള​ഭാ​ഷ​ത​ൻ മാ​ദ​ക​ഭം​ഗി നി​ൻ, സ​ന്ധ്യ​ക്കെ​ന്തി​നു സി​ന്ദൂ​രം, ച​ന്ദ​ന​ത്തി​ൽ ക​ട​ഞ്ഞെ​ടു​ത്തൊ​രു, നീ​ല​ഗി​രി​യു​ടെ സ​ഖി​ക​ളേ, ശ്രീ​ന​ഗ​ര​ത്തി​ലെ, സ്വാ​തി​തി​രു​നാ​ളി​ൻ കാ​മി​നീ... എ​ന്നി​ങ്ങ​നെ നീ​ളു​ന്നു ഇ​ത്. കെ. ​ഭാ​ഗ്യ​രാ​ജി​ന്‍റെ അ​ന്ത ഏ​ഴ് നാ​ൾ​ക​ൾ എ​ന്ന ത​മി​ഴ് സി​നി​മ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ല​ക്കാ​ട​ൻ മാ​ധ​വ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പാ​ട്ടി​ന്‍റെ ശ​ബ്ദം ജ​യ​ച​ന്ദ്ര​നാ​ണ്.

മ​ല​യാ​ളി​ത്ത​ത്തോ​ടു​ള്ള ബ​ന്ധ​ത്തി​ന്‍റെ പൂ​ർ​ണ​ത ജ​യ​ച​ന്ദ്ര​നി​ൽ​മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ക​ണ്ട​ത്. ല​ളി​ത​ഗാ​ന​ശാ​ഖ​യി​ലും ജ​യ​ച​ന്ദ്ര​ന്‍റെ സാ​ന്നി​ധ്യം വേ​റി​ട്ടു​നി​ൽ​ക്കു​ന്നു. കൃ​ത്യ​വും സ്പ​ഷ്ട​വു​മാ​യ ഉ​ച്ചാ​ര​ണം അ​തി​ന്‍റെ ഭാ​വു​ക​ത്വ​മാ​ണ്.

പാ​ട്ടി​ന്‍റെ വാ​ക്യ​ഘ​ട​ന​യെ മ​റി​ക​ട​ന്ന് പ​ദ​ങ്ങ​ൾ​ക്കും അ​ക്ഷ​ര​ങ്ങ​ൾ​ക്കും​വ​രെ ഊ​ന്ന​ൽ ന​ൽ​കും. ആ​ലാ​പ​ന​ത്തി​ൽ പാ​ട്ടി​ലെ അ​ക്ഷ​ര​ങ്ങ​ൾ​വ​രെ ശ്രോ​താ​ക്ക​ൾ​ക്കു കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്നു. /""ഒ​ന്നി​നി ശ്രു​തി​താ​ഴ്ത്തി പാ​ടു​ക പൂ​ങ്കു​യി​ലേ’’’’ എ​ന്ന ഗാ​ന​ത്തി​ന്‍റെ ഓ​രോ വാ​ക്കു​ക​ൾ​ക്കു​മി​ട​യി​ൽ അ​ദ്ദേ​ഹം വി​രാ​മം സൃ​ഷ്ടി​ച്ചാ​ണ് ആ​ല​പി​ച്ച​ത്.

ഹാ​സ്യം, വേ​ദാ​ന്തം, വി​പ്ല​വം, ദ​ർ​ശ​നം, അ​ധ്വാ​നം തു​ട​ങ്ങി മ​നു​ഷ്യ​വ​ർ​ഗം ഉ​ൾ​ക്കൊ​ള്ളു​ന്ന വി​പു​ല​മാ​യ ചി​ന്ത​യു​ടെ​യും പ്ര​വൃ​ത്തി​യു​ടെ​യും മ​ണ്ഡ​ലം ജ​യ​ച​ന്ദ്ര​ന്‍റെ പാ​ട്ടു​ക​ളി​ൽ ഒ​ഴി​വാ​യി​നി​ൽ​ക്കു​ന്നു. അ​ല്ലെ​ങ്കി​ൽ, അ​ത്ത​രം പാ​ട്ടു​ക​ൾ ആ​ല​പി​ച്ച​പ്പോ​ഴൊ​ക്കെ തി​ര​സ്ക​ര​ണം നേ​രി​ട്ടു.

മ​ല​യാ​ളി​യു​ടെ ഭാ​വ​ഗാ​യ​ക​നാ​യി​ട്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ്. ശാ​സ്ത്രീ​യ​സം​ഗീ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മി​ല്ലാ​യ്മ ത​ന്‍റെ ഗാ​ന​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു​പ​റ​യാ​റു​ണ്ട്. ഭാ​ഷ​യി​ലെ അ​റി​വും ആ​ധി​പ​ത്യ​വു​മു​ണ്ടെ​ങ്കി​ൽ പാ​ട്ടി​ലെ സാ​ഹി​ത്യ​ത്തെ സം​വേ​ദ​നം​ചെ​യ്യാ​ൻ ആ​ർ​ക്കും ക​ഴി​യു​മെ​ന്നാ​യി​രു​ന്നു നി​ല​പാ​ട്.

ച​ങ്ങ​ന്പു​ഴ​യെ​യും പി. ​കു​ഞ്ഞി​രാ​മ​ൻ​നാ​യ​രെ​യും ആ​ർ​ത്തി​യോ​ടെ വാ​യി​ച്ച ജ​യ​ച​ന്ദ്ര​നെ ആം​ഗ​ലേ​യ​ഭാ​ഷ സ്വാ​ധീ​നി​ച്ചി​ട്ടേ​യി​ല്ല. ത​മാ​ശ​പ്പാ​ട്ടു​ക​ൾ ത​നി​ക്കു യോ​ജി​ക്കി​ല്ലെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ എ​തി​ർ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ണ്ട്.

മ​ല​യാ​ളി​യെ വാ​രി​പ്പു​ണ​ർ​ന്നു പി​ൻ​വാ​ങ്ങി​യ തി​ര​യാ​യി​രു​ന്നു ആ ​സം​ഗീ​തം. അ​തൊ​രു മ​ട​ക്ക​മ​ല്ല. വീ​ണ്ടും​വീ​ണ്ടും ചേ​ർ​ത്ത​ണ​യ്ക്കാ​ൻ ഊ​ഴ​മി​ട്ട് അ​ത് എ​ത്തി​ക്കൊ​ണ്ടേ​യി​രി​ക്കും.