ടെ​ലി​വി​ഷ​ൻ ച​ർ​ച്ച​യ്ക്കി​ടെ ഹ​ണി റോ​സി​നെ​തി​രെ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ രാ​ഹു​ൽ ഈ​ശ്വ​റി​ന് മ​റു​പ​ടി​യു​മാ​യി ന​ടി.

രാ​ഹു​ലി​ന് ഭാ​ഷ​യി​ലു​ള്ള നി​യ​ന്ത്ര​ണം സ്ത്രീ​ക​ളു​ടെ വ​സ്ത്ര​ധാ​ര​ണം കാ​ണു​മ്പോ​ൾ ഇ​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ൽ നി​ന്ന് മ​ന​സി​ലാ​കു​ന്ന​തെ​ന്നും എ​പ്പോ​ഴെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്നി​ൽ വ​രേ​ണ്ടി വ​ന്നാ​ൽ അ​ക്കാ​ര്യം ശ്ര​ദ്ധി​ക്കാ​മെ​ന്നും പ​രി​ഹാ​സ​രൂ​പ​ത്തി​ൽ ഹ​ണി വ്യ​ക്ത​മാ​ക്കി.

ബോ​ബി ചെ​മ്മ​ണ്ണൂ​ർ വി​ഷ​യ​ത്തി​ൽ ഹ​ണി റോ​സി​നെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഒ​രു സ്വ​കാ​ര്യ ടെ​ലി​വി​ഷ​ൻ ച​ർ​ച്ച​യ്ക്കി​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം. ഹ​ണി​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​ൽ തെ​റ്റി​ല്ല എ​ന്നും അ​വ​ർ ത​ന്‍റെ വി​പ​ണ​ന സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

ഹ​ണി റോ​സി​ന്‍റെ വാ​ക്കു​ക​ൾ

""താ​ങ്ക​ളു​ടെ ഭാ​ഷ​യു​ടെ മു​ക​ളി​ൽ ഉ​ള്ള നി​യ​ന്ത്ര​ണം കേ​മം ആ​ണ്. ഒ​രു വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കു​മ്പോ​ൾ ര​ണ്ടു ഭാ​ഗ​വും ഉ​ണ്ടെ​ങ്കി​ലേ ച​ർ​ച്ച​യ്ക്ക് പ്ര​സ​ക്തി ഉ​ള്ളൂ. അ​തു​കൊ​ണ്ടു ത​ന്നെ രാ​ഹു​ൽ ഉ​ണ്ടെ​ങ്കി​ൽ ഒ​രു പ​ക്ഷ​ത്തു അ​തി​മ​നോ​ഹ​ര​മാ​യ ഭാ​ഷാ​നി​യ​ന്ത്ര​ണ​ത്തോ​ടെ രാ​ഹു​ൽ നി​ൽ​ക്കും. ച​ർ​ച്ച​ക​ൾ​ക്ക് രാ​ഹു​ൽ ഈ​ശ്വ​ർ എ​ന്നും ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​ണ്.

സ്ത്രീ​ക​ൾ എ​ത്ര വ​ലി​യ പ്ര​ശ്നം അ​ഡ്ര​സ് ചെ​യ്താ​ലും രാ​ഹു​ൽ ഈ​ശ്വ​ർ ഉ​ണ്ടെ​ങ്കി​ൽ അ​ദ്ദേ​ഹം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സാ​മാ​ന്യ ഭാ​ഷാ​ജ്ഞാ​നം കൊ​ണ്ടും ഭാ​ഷാ​നി​യ​ന്ത്ര​ണം കൊ​ണ്ടും സ്ത്രീ​ക​ൾ അ​ഡ്ര​സ് ചെ​യ്യു​ന്ന പ്ര​ശ്ന​ങ്ങ​ളെ നി​ർ​വീ​ര്യം ആ​ക്കും

പ​ക്ഷേ, ത​ന്ത്രി​കു​ടും​ബ​ത്തി​ൽ പെ​ട്ട രാ​ഹു​ൽ ഈ​ശ്വ​ർ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി ആ​വാ​തി​രു​ന്ന​ത് ന​ന്നാ​യി. കാ​ര​ണം അ​ദ്ദേ​ഹം പൂ​ജാ​രി ആ​യി​രു​ന്നു എ​ങ്കി​ൽ അ​ദ്ദേ​ഹം പൂ​ജാ​രി ആ​യ ക്ഷേ​ത്ര​ത്തി​ൽ വ​രു​ന്ന സ്ത്രീ​ക​ൾ​ക്ക് അ​ദ്ദേ​ഹം ഒ​രു ഡ്ര​സ്സ് കോ​ഡ് ഉ​ണ്ടാ​ക്കി​യേ​നെ.




കാ​ര​ണം സ്ത്രീ​ക​ളെ ഏ​തു വേ​ഷ​ത്തി​ൽ ക​ണ്ടാ​ൽ ആ​ണ് അ​ദ്ദേ​ഹ​ത്തിന്‍റെ നി​യ​ന്ത്ര​ണം പോ​കു​ന്ന​ത് എ​ന്ന​റി​യി​ല്ല​ല്ലോ. ഭാ​ഷ​യു​ടെ കാ​ര്യ​ത്തി​ൽ ഉ​ള്ള നി​യ​ന്ത്ര​ണം അ​ദ്ദേ​ഹ​ത്തി​ന് സ്ത്രീ​ക​ളു​ടെ വ​സ്ത്ര​ധാ​ര​ണം കാ​ണു​മ്പോ​ൾ ഇ​ല്ല എ​ന്നാ​ണ് എ​നി​ക്ക് മ​ന​സ്സി​ലാ​യ​ത്. എ​പ്പോ​ഴെ​ങ്കി​ലും താ​ങ്ക​ളു​ടെ മു​ന്നി​ൽ വ​രേ​ണ്ടി​വ​ന്നാ​ൽ ഞാ​ൻ ശ്ര​ദ്ധി​ച്ചു കൊ​ള്ളാം.''​ഹ​ണി റോ​സ് പ​റ​ഞ്ഞു.