ടോ​ക്സി​ക് എ​ന്ന സി​നി​മ​യു​ടെ ടീ​സ​ർ റി​ലീ​സി​ന് പി​ന്നാ​ലെ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യി​ക ഗീ​തു മോ​ഹ​ൻ​ദാ​സി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സം​വി​ധാ​യ​ക​ൻ നി​തി​ൻ ര​ഞ്ജി​പ​ണി​ക്ക​ർ.

ത​ന്‍റെ ക​സ​ബ എ​ന്ന സി​നി​മ​യെ സ്ത്രീ​വി​രു​ദ്ധ​ത​യു​ടെ പേ​രി​ല്‍‌ വി​മ​ർ​ശി​ച്ച അ​തേ വ്യ​ക്തി മ​റ്റൊ​രു ഭാ​ഷ​യി​ൽ സി​നി​മ ചെ​യ്ത​പ്പോ​ൾ സ്ത്രീ​വി​രു​ദ്ധ​ത​യു​ടെ വ്യാ​ഖ്യാ​നം സൗ​ക​ര്യ​പൂ​ർ​വം തി​രു​ത്തി എ​ന്നാ​ണ് നി​തി​ൻ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ പ​റ​യു​ന്ന​ത്.



സ്ത്രീ​വി​രു​ദ്ധ​ത ത​രി​മ്പും ഇ​ല്ലാ​ത്ത സ്ത്രീ​ശ​രീ​ര​ത്തെ വ​സ്തു​വ​ത്ക്ക​രി​ക്കു​ന്ന ആ​ൺ​നോ​ട്ട​ങ്ങ​ളി​ലാ​ത്ത, ക​സ​ബ​യി​ലെ ആ​ൺ​മു​ഷ്ക്ക് മ​ഷി​യി​ട്ടു നോ​ക്കി​യാ​ലും കാ​ണാ​ൻ പ​റ്റാ​ത്ത രാ​ഷ്ട്രീ​യ​ശ​രി​ക​ളു​ടെ ദൃ​ശ്യാ​വി​ഷ്‌​കാ​രം… ''SAY IT SAY IT'' എ​ന്നു​പ​റ​ഞ്ഞു ഗി​യ​റു​കേ​റ്റി​വി​ട്ട പു​ള്ളി, പ​ക്ഷേ സ്റ്റേ​റ്റ് ക​ട​ന്ന​പ്പോ​ൾ "അ​വ​രു​ടെ' സ്ത്രീ​വി​രു​ദ്ധ​ത​യു​ടെ വ്യാ​ഖ്യാ​നം സൗ​ക​ര്യ​പൂ​ർ​വം തി​രു​ത്തി.. ??? നി​തി​ൻ ര​ണ്‍​ജി​പ​ണി​ക്ക​ർ കു​റി​ച്ചു.



ഇ​ന്ന് പു​റ​ത്തി​റ​ങ്ങി​യ ടോ​ക്സി​ക് പ്രൊ​മോ ടീ​സ​റി​ൽ നാ​യ​ക​നാ​യ യ​ഷ് സ്ത്രീ​ക​ളെ എ​ടു​ത്ത് ഉ​യ​ർ​ത്തു​ന്ന​തും അ​വ​രു​ടെ ദേ​ഹ​ത്ത് മ​ദ്യം ഒ​ഴി​ക്കു​ന്ന​തു​മാ​യ രം​ഗ​ങ്ങ​ളു​മു​ണ്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​തി​ന്‍റെ പ്ര​തി​ക​ര​ണം.