ഇ​ന്ത്യ​യി​ലെ നി​യ​മ​സം​വി​ധാ​നം അ​നു​വ​ദി​ക്കാ​ത്ത ഒ​രു വ​സ്ത്ര​വും ധ​രി​ച്ച് താ​ൻ പൊ​തു​വേ​ദി​യി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ഹ​ണി റോ​സ്. ത​ന്‍റെ വ​സ്ത്ര​ധാ​ര​ണ​ത്തെ​ക്കു​റി​ച്ചോ ത​ന്നെ​ക്കു​റി​ച്ചോ ക്രി​യാ​ത്മ​ക​മാ​യോ സ​ര്‍​ഗാ​ത്മ​ക​മാ​യോ വി​മ​ര്‍​ശി​ക്കു​ന്ന​തി​ലും ത​മാ​ശ ഉ​ണ്ടാ​ക്കു​ന്ന​തി​ലും വി​രോ​ധം ഇ​ല്ലെ​ന്നും പ​ക്ഷേ അ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്ക് ഒ​രു റീ​സ​ണ​ബി​ള്‍ റെ​സ്ട്രി​ക്ഷ​ന്‍ വ​ര​ണ​മെ​ന്നും ഹ​ണി റോ​സ് പ​റ​ഞ്ഞു.

ഹ​ണി റോ​സി​ന്‍റെ പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം

ഇ​ന്ത്യ​യി​ലെ നി​മ​യ​സം​വി​ധാ​നം അ​നു​വ​ദി​ക്കാ​ത്ത ഒ​രു വ​സ്ത്ര​വും ധ​രി​ച്ച് ഞാ​ന്‍ പൊ​തു​വേ​ദി​യി​ല്‍ എ​ത്തി​യി​ട്ടി​ല്ല. നി​ങ്ങ​ള്‍ ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ ചി​ന്ത​ക​ള്‍ അ​നു​സ​രി​ച്ച് സ്വ​യം നി​യ​മ​സം​ഹി​ത​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​ല്‍ ഞാ​ന്‍ ഉ​ത്ത​ര​വാ​ദി അ​ല്ല.

ഒ​രു അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ല്‍ എ​ന്നെ വി​ളി​ക്കു​ന്ന ച​ട​ങ്ങു​ക​ള്‍​ക്ക് പോ​കു​ന്ന​ത് എ​ന്‍റെ ജോ​ലി​യു​ടെ ഭാ​ഗ​മാ​ണ്. എ​ന്‍റെ വ​സ്ത്ര ധാ​ര​ണ​ത്തെ​ക്കു​റി​ച്ചോ എ​ന്നെ​ക്കു​റി​ച്ചോ ക്രി​യാ​ത്മ​ക​മാ​യോ സ​ര്‍​ഗാ​ത്മ​ക​മാ​യോ വി​മ​ര്‍​ശി​ക്കു​ന്ന​തി​ലും ത​മാ​ശ ഉ​ണ്ടാ​ക്കു​ന്ന​തി​ലും എ​നി​ക്ക് വി​രോ​ധം ഇ​ല്ല. പ​രാ​തി ഇ​ല്ല.

പ​ക്ഷേ അ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്ക്, ആം​ഗ്യ​ങ്ങ​ള്‍​ക്ക് ഒ​രു റീ​സ​ണ​ബി​ള്‍ റെ​സ്ട്രി​ക്ഷ​ന്‍ വ​ര​ണം എ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. ആ​യ​തി​നാ​ല്‍ എ​ന്‍റെ നേ​രെ​യു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ അ​സ​ഭ്യ അ​ശ്ലീ​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത അ​നു​സ​രി​ച്ച് സ്ത്രീ​ക്ക് ത​രു​ന്ന എ​ല്ലാം സം​ര​ക്ഷ​ണ സാ​ധ്യ​ത​ക​ളും പ​ഠി​ച്ച് ഞാ​ന്‍ നി​ങ്ങ​ളു​ടെ നേ​രെ വ​രും.

ഒ​രി​ക്ക​ല്‍ കൂ​ടി പ​റ​യു​ന്നു, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ അ​സ​ഭ്യ അ​ശ്ലീ​ല ഭാ​ഷാ​പ​ണ്ഡി​ത​മാ​ന്യ​ന്മാ​രെ നി​ങ്ങ​ളോ​ട് അ​തേ അ​വ​സ്ഥ​യി​ല്‍ ക​ട​ന്നു പോ​കു​ന്ന എ​ല്ലാ സ്ത്രീ​ക​ള്‍​ക്കും വേ​ണ്ടി ഹ​ണി റോ​സ് എ​ന്ന ഞാ​ന്‍ യു​ദ്ധം പ്ര​ഖ്യാ​പി​ക്കു​ന്നു.