കുടുംബ ബന്ധങ്ങൾക്കിടയിലെ ഒറ്റപ്പെടലും കൗമാര പ്രണയങ്ങളുടെ നഷ്ട ബോധവും; ഹ്രസ്വചിത്രം സോംഗ് ഓഫ് ദി ലൗവർ
Monday, January 6, 2025 12:29 PM IST
ദർശൻ കെ. ബാബു, സുഷമ ചാക്കോ, ശിവപ്രിയ, റെജി ചാക്കോ, റയ്സ്, നിധിൻ, ബേബി ദക്ഷിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദർശൻ കെ. ബാബു കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് സോംഗ് ഓഫ് ദി ലൗവർ.
കോടംവേലിൽ ക്രീയേഷൻസിന്റെ ബാനറിൽ ബാബു കോടംവേലിൽ, ഗ്രേസി ഫിലിപ്പ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രഭുലാൽ വടശ്ശേരിക്കര നിർവഹിക്കുന്നു. എഡിറ്റർ-ജോബി ഡേവിഡ് ജോർജ്. മേക്കപ്പ്-സുധാകരൻ പെരുമ്പാവൂർ, കോസ്റ്റ്യൂംസ്,ആർട്ട് ഡയറക്ടർ-സനൂപ് പെരുമ്പാവൂർ, ഹെയർ ഡ്രസ്സർ-ടിന്റു പോൾ,
സ്റ്റിൽസ്-കാഞ്ചൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വി.എസ്. സജിത് ലാൽ, പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് എസ്. മലയാലപ്പുഴ, അസിസ്റ്റന്റ് ഡയറക്ടർസ്-റിഷാദ് ഷാഹുൽ, അഭിഷേക്, പ്രൊഡക്ഷൻ മാനേജർ-വിനോദ് പെരുമ്പാവൂർ. കുടുംബ ബന്ധങ്ങൾക്കിടയിലെ ഒറ്റപ്പെടലും കൗമാര പ്രണയങ്ങളുടെ നഷ്ട ബോധവും വേദനകളും അനുഭവിപ്പിക്കുന്ന ഹ്രസ്വചിത്രമാണ്. പി ആർ ഒ- എ.എസ്. ദിനേശ്.