ദ്വ​യാ​ര്‍​ഥ പ്ര​യോ​ഗം ന​ട​ത്തി പി​ന്നാ​ലെ ന​ട​ന്ന് അ​പ​മാ​നി​ക്കു​ന്ന വ്യ​ക്തി​ക്കെ​തി​രെ പ​ര​സ്യ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി ഹ​ണി റോ​സ്. മാ​ന​സി​ക വൈ​കൃ​ത​മു​ള്ള​വ​രു​ടെ ഇ​ത്ത​രം പു​ല​മ്പ​ലു​ക​ളെ പു​ച്ഛ​ത്തോ​ടെ​യും സ​ഹ​താ​പ​ത്തോ​ടെ​യും അ​വ​ഗ​ണി​ക്കാ​റാ​ണ് പ​തി​വെ​ന്നും എ​ന്നാ​ൽ ഇ​നി ഈ ​വി​ഷ​യ​ത്തി​ൽ നി​യ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും ഹ​ണി റോ​സ് വ്യ​ക്തി. പ്ര​മു​ഖ​നാ‌​യ ഒ​രു വ്യ​വ​സാ​യി​ക്കെ​തി​രെ​യാ​ണ് ഹ​ണി​യു​ടെ തു​റ​ന്നു​പ​റി​ച്ചി​ൽ.

ഒ​രു ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് പ​ങ്കെ​ടു​ത്ത​പ്പോ​ൾ ദ്വ​യാ​ർ​ഥ പ്ര​യോ​ഗ​ങ്ങ​ൾ കൊ​ണ്ട് അ​പ​മാ​നം നേ​രി​ട്ട​തി​നാ​ൽ പി​ന്നീ​ട് ആ ​വ്യ​ക്തി​യു​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ ഒ​രു ച​ട​ങ്ങി​ലും പ​ങ്കെ​ടു​ക്കി​ല്ല എ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു. ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​സ​മ്മ​തം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് കാ​ര​ണം മ​നഃ​പൂ​ർ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​ച്ച് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ക​മ​ന്‍റു​ക​ൾ പ​റ​യു​ക​യാ​ണ് അ​യാ​ളെ​ന്നും ഹ​ണി റോ​സ് പ​റ​ഞ്ഞു.

‘‘ഒ​രു വ്യ​ക്തി ദ്വ​യാ​ർ​ഥ പ്ര​യോ​ഗ​ങ്ങ​ളി​ലൂ​ടെ മ​നഃ​പൂ​ർ​വം തു​ട​ർ​ച്ച​യാ​യി പി​ന്നാ​ലെ ന​ട​ന്ന് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴും പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ന്ന​ത് അ​ത്ത​രം സ്റ്റേ​റ്റ്മെ​ന്‍റ്സ് ആ​സ്വ​ദി​ക്കു​ന്ന​ത് കൊ​ണ്ടാ​ണോ അ​തോ പ​റ​യു​ന്ന​തെ​ല്ലാം അം​ഗീ​ക​രി​ക്കു​ന്ന​ത് കൊ​ണ്ടാ​ണോ എ​ന്ന് അ​ടു​പ്പ​മു​ള്ള​വ​ർ ചോ​ദി​ക്കു​ന്നു.

പ്ര​സ്തു​ത വ്യ​ക്തി പി​ന്നീ​ടും ച​ട​ങ്ങു​ക​ൾ​ക്ക് എ​ന്നെ ക്ഷ​ണി​ച്ച​പ്പോ​ൾ ഞാ​ൻ പോ​കാ​ൻ വി​സ​മ്മ​തം പ്ര​ക​ടി​പ്പി​ച്ച​തി​ന് പ്ര​തി​കാ​ര​മെ​ന്നോ​ണം ഞാ​ൻ പോ​കു​ന്ന ച​ട​ങ്ങു​ക​ളി​ൽ മ​നഃ​പൂ​ർ​വം വ​രാ​ൻ ശ്ര​മി​ക്കു​ക​യും ക​ഴി​യു​ന്ന ഇ​ട​ത്തെ​ല്ലാം സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ എ​ന്‍റെ പേ​ര് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​റ​യു​ക​യും ചെ​യ്യു​ന്നു.

പ​ണ​ത്തി​ന്‍റെ ധാ​ർ​ഷ്ട്യ​ത്താ​ൽ ഏ​തു സ്ത്രീ​യേ​യും ഒ​രാ​ൾ​ക്ക്‌ അ​പ​മാ​നി​ക്കാ​ൻ ക​ഴി​യു​മോ, അ​തി​നെ എ​തി​ർ​ക്കാ​ൻ ഇ​ന്ത്യ​യി​ലെ നി​യ​മ​സം​വി​ധാ​നം ഒ​രു സം​ര​ക്ഷ​ണ​വും ന​ൽ​കു​ന്നി​ല്ലേ എ​ന്ന് ചോ​ദി​ച്ചാ​ൽ ഇ​യാ​ളു​ടെ പ്ര​വ​ർ​ത്തി​ക​ളി​ൽ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രെ ലൈം​ഗി​ക​ദ്യോ​ത​ക​മാ​യ (sexually coloured remarks ) ഉ​ദ്ദേ​ശ്യ​ത്തോ​ടെ സം​സാ​രി​ക്കു​ക​യും അ​തേ ഉ​ദ്ദ്യേ​ശ​ത്തോ​ടെ പി​ന്തു​ട​രു​ക​യും ചെ​യ്യു​ന്നു എ​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​ന്ന​താ​ണ് എ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ച്ച​ത്.

ഞാ​ൻ വ്യ​ക്തി​പ​ര​മാ​യി, മാ​ന​സി​ക വൈ​കൃ​തം ഉ​ള്ള​വ​രു​ടെ ഇ​ത്ത​രം പു​ല​മ്പ​ലു​ക​ളെ പു​ച്ഛ​ത്തോ​ടെ​യും സ​ഹ​താ​പ​ത്തോ​ടെ​യും അ​വ​ഗ​ണി​ക്കാ​റാ​ണ് പ​തി​വ്, അ​തി​ന് എ​നി​ക്ക് പ്ര​തി​ക​ര​ണ​ശേ​ഷി ഇ​ല്ല എ​ന്ന​ർ​ഥം ഇ​ല്ല. ഒ​രാ​ളു​ടെ വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ വ്യാ​ഖ്യാ​ന​ത്തി​ൽ മ​റ്റൊ​രാ​ളു​ടെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ അ​പ​മാ​നി​ക്കാ​ൻ ഉ​ള്ള സ്വാ​ത​ന്ത്ര്യം ഇ​ല്ല.’’ ഹ​ണി റോ​സ് സ​മൂ​ഹ​മാ​ധ്യ‌​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.