പുതുവർഷത്തിൽ പുതിയ ലുക്കിൽ നിവിൻ പോളി; മെലിഞ്ഞല്ലോയെന്ന് ആരാധകർ
Saturday, January 4, 2025 1:08 PM IST
നടൻ നിവിൻ പോളിയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ശരീരഭാരത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നിവിൻ വണ്ണം കുറഞ്ഞ് പുതിയ ലുക്കിലെത്തിയാണ് പുതുവർഷത്തിൽ ആരാധകരെ സന്തോഷിപ്പിച്ചത്.
പഴയ പ്രസരിപ്പും ഊർജവും നിവിൻ കാണാനാകുന്നുണ്ടെന്നും ഇതേ ലുക്കിൽ എത്രയും പെട്ടന്നൊരു സിനിമ ചെയ്യൂ എന്നും ആരാധകർ കമന്റ് ചെയ്യുന്നു.
2024ൽ രണ്ടു ചിത്രങ്ങളാണ് നിവിൻ പോളിയുടേതായി തിയറ്ററുകളിലെത്തിയത്. മലയാളി ഫ്രം ഇന്ത്യയും വർഷങ്ങൾക്കു ശേഷവും. നിവിൻ അതിഥിവേഷത്തിലെത്തിയ വർഷങ്ങൾക്കു ശേഷം ബോക്സ്ഓഫിസിൽ വിജയം നേടി. ചിത്രത്തിലെ നിവിന്റെ കഥാപാത്രവും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.