മറക്കാൻ പറ്റാത്തത് കൊണ്ടല്ലേ വന്നത്...; എംടിയുടെ ഓർമകളിൽ മമ്മൂട്ടി "സിതാര'യിൽ
Saturday, January 4, 2025 11:34 AM IST
എം.ടി. വാസുദേവൻ നായരുടെ വീട്ടിലെത്തി നടൻ മമ്മൂട്ടി. എംടിയുടെ മരണ സമയത്ത് അസർബൈജാനിൽ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. അതിനാൽ അദ്ദേഹത്തിന് സംസ്കാര ചടങ്ങുകളിലും മറ്റും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
നടന് രമേശ് പിഷാരടിക്കൊപ്പമാണ് മമ്മൂട്ടി കോഴിക്കോട് നടക്കാവിലെ എംടിയുടെ വസതിയായ സിതാരയിലെത്തിയത്. "എംടി പോയിട്ട് ഇപ്പോൾ 10 ദിവസമായി...മറക്കാത്തത് കൊണ്ടല്ലേ വന്നത്. അത്രയേ ഉള്ളൂ. മറക്കാൻ പറ്റാത്തത് കൊണ്ട്" - എന്നാണ് മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്.
യാത്രാ പ്രശ്നം നേരിട്ടതിനെത്തുടർന്നാണ് മമ്മൂട്ടിക്ക് സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ നാട്ടിൽ എത്താന്‍ സാധിക്കാതിരുന്നത്. എംടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് മമ്മൂട്ടി. എംടിയുടെ നിരവധി കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ ജീവൻ നൽകിയ നടനാണ് മമ്മൂട്ടി.