തെ​ന്നി​ന്ത്യ​ൻ ന​ടി സാ​ക്ഷി അ​ഗ​ർ​വാ​ൾ വി​വാ​ഹി​ത​യാ​യി. ദീ​ർ​ഘ​കാ​ല സു​ഹൃ​ത്ത് ന​വ്നീ​ത് ആ​ണ് വ​ര​ൻ. ഗോ​വ​യി​ൽ വെ​ച്ചാ​യി​രു​ന്നു വി​വാ​ഹം.

‘‘ബാ​ല്യ​കാ​ല സു​ഹൃ​ത്തി​ൽ നി​ന്ന് പ​ങ്കാ​ളി​യി​ലേ​ക്ക്. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ നി​മി​ഷം. സ​ന്തോ​ഷ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും നാ​ളു​ക​ൾ.’’–​വി​വാ​ഹ​ച്ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് സാ​ക്ഷി അ​ഗ​ർ​വാ​ൾ കു​റി​ച്ചു.



2013ൽ ​റി​ലീ​സ് ചെ​യ്ത രാ​ജാ റാ​ണി​യി​ലൂ​ടെ​യാ​ണ് അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് ക​ന്ന​ഡ സി​നി​മ​ക​ളി​ലൂ​ടെ തി​ര​ക്കേ​റി​യ നാ​യി​ക​യാ​യി. ഒ​രാ​യി​രം കി​നാ​ക്ക​ളാ​ൽ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. നാ​ൻ ക​ട​വു​ളൈ ഇ​ല്ലേ, ബ​ഗീ​ര, അ​ധ​ര്‍​മ ക​ഥൈ​ക​ൾ എ​ന്നി​വ​യാ​ണ് സാ​ക്ഷി​യു​ടേ​താ​യി അ​വ​സാ​നം റി​ലീ​സ് ചെ​യ്ത സി​നി​മ​ക​ൾ