മ​ല​യാ​ള​ത്തി​ലെ ജ​ന​പ്രി​യ​രാ​യ ഒ​രു സം​ഘം അ​ഭി​നേ​താ​ക്ക​ൾ കൂ​ളിം​ഗ് ഗ്ലാ​സും ധ​രി​ച്ച് പൊ​ട്ടി​ച്ചി​രി​യോ​ടെ സ​ന്തോ​ഷ​ത്തി​ന്‍റെ മു​ഹൂ​ർ​ത്ത​ങ്ങ​ൾ പ​ങ്കി​ടു​ന്ന പോ​സ്റ്റ​റോ​ടെ സു​മ​തി വ​ള​വ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്നു.

വി​ഷ്ണു ശ​ശി​ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പാ​ല​ക്കാ​ട്ടെ കൊ​ല്ല​ങ്കോ​ട്, നെ​ൻ​മാ​റ, ഗ്രാ​മ​ങ്ങ​ളി​ലും, പൊ​ള്ളാ​ച്ചി​യി​ലു​മാ​യി ന​ട​ന്നു വ​രു​ന്നു. മാ​ളി​ക​പ്പു​റ​ത്തി​നു ശേ​ഷം വി​ഷ്ണു ശ​ശി​ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. മാ​ളി​ക​പ്പു​റ​ത്തി​നു തി​ര​ക്ക​ഥ ര​ചി​ച്ച അ​ഭി​ലാ​ഷ് പി​ള്ള ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ​യും തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

നാ​ട്ടി​ൽ ഏ​റെ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ക​യും ഭ​യ​ത്തി​ന്‍റെ​യും ദു​രു​ഹ​ത​ക​ളു​ടേ​യും പ​ശ്ചാ​ത്ത​ല​വു​മു​ള്ള സു​മ​തി വ​ള​വി​ന്‍റെ പി​ന്നാ​മ്പു​റ​ങ്ങ​ളി​ലേ​ക്കാ​ണ് ഈ ​ചി​ത്രം ക​ട​ന്നു​ചെ​ല്ലു​ന്ന​ത്. വാ​ട്ട​ർ​മാ​ൻ ഫി​ലിം​സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് തി​ങ്ക് സ്റ്റു​ഡി​യോ​സ്സാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മൂ​ന്നു​കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥാ പു​രോ​ഗ​തി. അ​ർ​ജു​ൻ അ​ശോ​ക​ൻ, സൈ​ജു​കു​റു​പ്പ്, ബാ​ലു വ​ർ​ഗീ​സ്, ഗോ​കു​ൽ സു​രേ​ഷ്, ശ്രാ​വ​ൺ മു​കേ​ഷ്, ന​ന്ദു കോ​ട്ട​യം, ര​മേ​ഷ്, ശ്രീ​ജി​ത്ത് ര​വി, സാ​ദി​ഖ്,ബോ​ബി കു​ര്യ​ൻ (പ​ണി ഫെ​യിം), ഗോ​പി​കാ അ​നി​ൽ, സ്മി​നു സി​ജോ, ജ​സ്‌​ന ജ​യ​ദീ​ഷ്, സി​ജോ റോ​സ്, അ​നി​യ​പ്പ​ൻ, ജ​യ​കൃ​ഷ്ണ​ൻ, ശി​വ​ദ, ജൂ​ഹി ജ​യ​കു​മാ​ർ, സു​മേ​ഷ് ച​ന്ദ്ര​ൻ, ഗീ​തി സം​ഗീ​ത, സ​ന്ധി​പ്, മ​നോ​ജ് കു​മാ​ർ, അ​ശ്വ​തി അ​ഭി​ലാ​ഷ്, ജ​യ് റാ​വു എ​ന്നി​വ​രാ​ണു താ​ര​നി​ര​യി​ലെ പ്ര​മു​ഖ​ർ.

സം​ഗീ​തം - ര​ഞ്ജി​ൻ രാ​ജ്. ശ​ങ്ക​ർ പി.​വി. ഛായാ​ഗ്ര​ഹ​ണ​വും ഷ​ഫീ​ഖ് മു​ഹ​മ്മ​ദ് അ​ലി, എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ക​ലാ​സം​വി​ധാ​നം - അ​ജ​യ് മ​ങ്ങാ​ട്. മേ​ക്ക​പ്പ് - ജി​ത്തു പ​യ്യ​ന്നൂ​ർ. കോ​സ്റ്റ്യും - ഡി​സൈ​ൻ സു​ജി​ത് മ​ട്ട​ന്നൂ​ർ. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ നി​കേ​ഷ് നാ​രാ​യ​ണ​ൻ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് - ഷാ​ജി കൊ​ല്ലം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ഗി​രീ​ഷ് കൊ​ടു​ങ്ങ​ല്ലൂ​ർ. പാ​ല​ക്കാ​ട്, കോ​ത​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ- രാ​ഹു​ൽ ത​ങ്ക​ച്ച​ൻ.