ആറ് വർഷത്തിന് ശേഷം നിവിനും നയനും വീണ്ടുമെത്തുന്നു; ഡിയർ സ്റ്റുഡൻസ്
Friday, January 3, 2025 9:24 AM IST
ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും നയൻതാരയും വീണ്ടുമൊന്നിക്കുന്ന ഡിയർ സ്റ്റുഡൻസ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. നിവിന്റെയും നയൻതാരയുടെയും ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്.
പുതുവർഷത്തിൽ പുതിയ കഥകൾ… 2025 ഒരു അത്യുഗ്രൻ യാത്രയ്ക്ക് തയ്യാറെടുക്കുന്നു എന്ന കുറിപ്പോടെയാണ് നിവിൻ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കർമ്മ മീഡിയ നെറ്റ്വർക്ക് എൽഎൽപി, അൾട്രാ എന്നിവയുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.
2019 സെപ്റ്റംബർ അഞ്ചിനാണ് ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ലൗ ആക്ഷൻ ഡ്രാമ തിയറ്ററിലെത്തിയത്. ചിത്രം തിയറ്ററുകളിൽ വൻ വിജയമായിരുന്നു.