സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നു​മാ​യ സു​ധീ​ർ അ​ത്താ​വ​റി​ന്‍റെ കൊ​റ​ഗ​ജ്ജ ദൈ​വ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്രം കൊ​റ​ഗ​ജ്ജ പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്ത് റി​ലീ​സി​ന് ത​യ്യാ​റെ​ടു​ക്കു​ന്നു.

ക​ർ​ണാ​ട​ക​യി​ലെ ക​റാ​വ​ലി ഭാ​ഗ​ത്തെ (തു​ളു​നാ​ട്ടി​ലെ) ദൈ​വാ​രാ​ധ​ന​യു​ടെ പ്ര​ധാ​ന ദേ​വ​ത​ക​ളി​ൽ ഒ​ന്നാ​യ കൊ​റ​ഗ​ജ്ജ ദൈ​വ​ത്തി​ന്‍റെ അ​വി​ശ്വ​സ​നീ​യ​മാ​യ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ 10-15 വ​ർ​ഷ​ങ്ങ​ളാ​യി ക​ർ​ണാ​ട​ക​യി​ലെ ഒ​രു​പാ​ട് നി​ർ​മാ​താ​ക്ക​ളും സം​വി​ധാ​യ​ക​രും കൊ​റ​ഗ​ജ്ജ എ​ന്ന ടൈ​റ്റി​ൽ സ്വ​ന്ത​മാ​ക്കു​ന്ന​തി​നാ​യും കൊ​റ​ഗ​ജ്ജ​യെ​ക്കു​റി​ച്ചു​ള്ള സി​നി​മ​ക​ൾ ചെ​യ്യു​ന്ന​തി​നാ​യി ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഒ​ന്നും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

ഈ ​അ​വ​സ​ര​ത്തി​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു സി​നി​മ സം​വി​ധാ​നം ചെ​യ്ത് റി​ലീ​സി​ന് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് സി​നി​മാ​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​കാം​ക്ഷ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. നാ​ലാ​യി​ര​ത്തോ​ളം ദൈ​വ​ങ്ങ​ളെ ആ​രാ​ധി​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ലെ ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ പ്ര​ത്യേ​കി​ച്ച് തു​ളു​നാ​ട്ടി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ വി​ശ്വാ​സ​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​സ്താ​വി​ച്ച് സി​നി​മ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ ഗു​ണ്ട​ക​ൾ ആ​ക്ര​മി​ച്ച​തി​നാ​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പോ​ലും നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നി​രു​ന്നു. ഷൂ​ട്ടിം​ഗ് മു​ട​ങ്ങി​യ​തി​നാ​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​വും വ​ന്നു.

സ​ക്സ​സ് ഫി​ലിം​സും ത്രി​വി​ക്ര​മ സി​നി​മാ​സും ചേ​ർ​ന്ന് മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, തു​ളു, ഹി​ന്ദി എ​ന്നീ അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്രം ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ടെ​ലി​കോം മി​നി​സ്ട്രി​യി​ൽ ഐ.​ടി.​എ​സ് പ​ദ​വി നേ​ടി ഉ​ന്ന​ത ശ്രേ​ണി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന സു​ധീ​ർ അ​ത്താ​വാ​ർ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ത​ന്‍റെ ജോ​ലി പോ​ലും രാ​ജി​വെ​ച്ച് സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യം അ​ണി​യു​ക​യാ​യി​രു​ന്നു.

ഏ​ക​ദേ​ശം 800 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ചി​ത്ര​ത്തി​ന് ആ​സ്പ​ദ​മാ​യ ക​ഥ ന​ട​ക്കു​ന്ന​ത്. പ​ന്ത്ര​ണ്ടാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്ന ത​നി​യ എ​ന്ന ആ​ദി​വാ​സി യു​വാ​വ് കൊ​റ​ഗ​ജ്ജ​നാ​യി ദൈ​വി​ക​ത്വം സ്വീ​ക​രി​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് പ​ഠ​നം ന​ട​ത്തി​യ​ശേ​ഷം ബൂ​ട്ട കോ​ല (ബ്ലോ​ക്ക്ബ​സ്റ്റ​ർ കാ​ന്താ​ര​യി​ൽ ക​ണ്ട​ത് പോ​ലെ​യു​ള്ള ഷാ​മ​നി​സ്റ്റി​ക് നൃ​ത്തം) അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി അ​നു​വാ​ദം വാ​ങ്ങി​യ​ത്.

കേ​ര​ള​ത്തി​ലെ മു​ത്ത​പ്പ​ന്‍റെ ക​ഥ​യു​മാ​യി കൊ​റ​ഗ​ജ്ജ​ക്ക് സാ​മ്യ​ത ഉ​ണ്ടെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ചി​ത്ര​ത്തി​ൽ ഹോ​ളി​വു​ഡ്- ബോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത അ​ഭി​നേ​താ​വാ​യ ക​ബീ​ർ ബേ​ദി പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ
ഉ​ദ്യാ​വ​ര അ​ര​ശു എ​ന്ന രാ​ജാ​വാ​യി അ​ഭി​ന​യി​ക്കു​ന്നു.

ഹോ​ളി​വു​ഡ് - ബോ​ളി​വു​ഡ്, ഫ്ര​ഞ്ച് സി​നി​മ​ക​ളു​ടെ കൊ​റി​യോ​ഗ്രാ​ഫ​റും യൂ​റോ​പ്യ​ൻ ബോ​ൾ​ഡാ​ൻ​സ​റു​മാ​യ സ​ന്ദീ​പ് സോ​പാ​ർ​ക്ക​ർ, ബോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത​നാ​യ നൃ​ത്ത സം​വി​ധാ​യ​ക​ൻ ഗ​ണേ​ഷ് ആ​ചാ​ര്യ, ക​ന്ന​ട സി​നി​മ​യി​ലെ പ്ര​ശ​സ്ത ന​ടി ഭ​വ്യ, സ്വ​ന്തം എ​ന്ന് ക​രു​തി എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തി​യ ശ്രു​തി എ​ന്നി​വ​ർ സി​നി​മ​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ശ്രു​തി മ​മ്മൂ​ട്ടി​ക്കൊ​പ്പം ഒ​രാ​ൾ മാ​ത്രം എ​ന്ന സി​നി​മ​യി​ലും ജ​യ​റാ​മി​നൊ​പ്പം കൊ​ട്ടാ​രം വീ​ട്ടി​ൽ അ​പ്പൂ​ട്ട​ൻ എ​ന്ന സി​നി​മ​യി​ലും നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വി​ധേ​യ​ൻ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച ന​വീ​ൻ ഡി. ​പ​ട്ടേ​ലും ഈ ​സി​നി​മ​യി​ലു​ണ്ട്.

മ​ല​യാ​ള സി​നി​മ​യി​ലെ സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​ർ അ​ണി​നി​ര​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും കൊ​റ​ഗ​ജ്ജ​ക്കു​ണ്ട്. ചി​ത്ര​ത്തി​നാ​യി സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഒ​രു​ക്കു​ന്ന​ത് ഗോ​പി സു​ന്ദ​റാ​ണ്. ഛായാ​ഗ്ര​ഹ​ണം മ​നോ​ജ് പി​ള്ള. എ​ഡി​റ്റിം​ഗ് ജി​ത് -ജോ​ഷ്, വി​ദ്യാ​ദ​ർ ഷെ​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു. സൗ​ണ്ട് ഡി​സൈ​ൻ ബി​ബി​ൻ ദേ​വ്. വി ​എ​ഫ് എ​ക്സ് ലെ​വ​ൻ- കു​ശ​ൻ. ക​ള​റി​സ്റ് ലി​ജു പ്ര​ഭാ​ക​ർ. പി​ആ​ർ​ഓ മ​ഞ്ജു ഗോ​പി​നാ​ഥ്.