വിശേഷം ടീമിന്റെ പുതിയ ചിത്രം “വണ്ട്”
Thursday, January 2, 2025 9:16 AM IST
വിശേഷം എന്ന ജനപ്രിയ ചിത്രത്തിന് ശേഷം സ്റ്റെപ്പ് ടു ഫിലിംസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ആനന്ദ് മധുസൂദനന്റെ തിരക്കഥയിൽ സൂരജ് സംവിധാനം ചെയ്യുന്ന “വണ്ട്” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററാണ് പുറത്തിറക്കിയത്. സിനിമയുടെ മറ്റു വിവരങ്ങൾ അണിയറക്കാർ പുറത്തു വിട്ടിട്ടില്ല.
സൂരജ് ആനന്ദ് കോംബോ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് വണ്ട്. കൃഷ്ണൻകുട്ടി പണി തുടങ്ങി, വിശേഷം എന്നിവയായിരുന്നു ഇവരുടെ മുൻ ചിത്രങ്ങൾ.
ചിന്നു ചാന്ദ്നി, ആനന്ദ് മധുസൂദനന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്ത വിശേഷം മലയാളികളുടെ ഇടയിൽ ഏറെ ചർച്ചയായ സിനിമകളിലൊന്നാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഗാനരചനയും സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നതും നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ആനന്ദ് മധുസൂദനന് ആയിരുന്നു.