സംഗീതസംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി
Thursday, January 2, 2025 8:27 AM IST
സംഗീതസംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി. ഗായിക പൂർണിമ കണ്ണനാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ചെന്നൈയിൽ വച്ചായിരുന്നു വിവാഹം. ദൂരദർശനിൽ വാർത്താവതാരകയായിരുന്ന ഹേമലതയുടെ മകളാണ് പൂർണിമ കണ്ണൻ. മുൻപ് റേഡിയോ ജോക്കിയായിരുന്നു.
ഗപ്പി എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിജയ് സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്. അമ്പിളിയിലെ എന്റെ നെഞ്ചാകെ നീയല്ലേ, നായാട്ട്, ഭീമന്റെ വഴി, പട, തല്ലുമാല, സുലൈഖ മൻസിൽ, ഫാലിമി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ സജീവമായി.
കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രമായ പ്രേമലുവിന് സംഗീതമൊരുക്കിയതും വിഷ്ണു ആയിരുന്നു. മലയാള സിനിമയിലെ യുവസംഗീതസംവിധായകരിൽ ഏറെ ശ്രദ്ധേയനാണ് വിഷ്ണു. പ്രാവിൻകൂട് ഷാപ്പ് ആണ് വിഷ്ണുവിന്റെ റിലിസിനൊരുങ്ങുന്ന ചിത്രം.