മും​ബൈ​യി​ൽ നി​ന്നും ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​യ്ക്ക് താ​മ​സം മാ​റാ​നൊ​രു​ങ്ങി സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ അ​നു​രാ​ഗ് ക​ശ്യ​പ്. ദ് ​ഹോ​ളി​വു​ഡ് റി​പ്പോ​ർ​ട്ട​റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ബോ​ളി​വു​ഡ് ഇ​ൻ​ഡ​സ്ട്രി​യോ​ട് ത​നി​ക്കി​പ്പോ​ൾ വെ​റു​പ്പാ​ണെ​ന്നും മും​ബൈ​യി​ൽ കി​ട​ന്നാ​ൽ ഒ​രു വൃ​ദ്ധ​നാ​യി താ​ൻ മ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ഇ​വി​ടെ​യെ​നി​ക്ക് പ​രീ​ക്ഷ​ണം ന​ട​ത്താ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ്. കാ​ര​ണം ഒ​ന്ന് ചെ​ല​വാ​ണ്, നി​ർ​മാ​താ​ക്ക​ൾ​ക്കു​ണ്ടാ​കു​ന്ന ലാ​ഭ​ത്തെ​ക്കു​റി​ച്ചൊ​ക്കെ ചി​ന്തി​ക്കേ​ണ്ടി വ​രും. തു​ട​ക്കം മു​ത​ൽ ത​ന്നെ, അ​താ​യ​ത് സി​നി​മ തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ അ​തെ​ങ്ങ​നെ വി​ൽ​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കേ​ണ്ടി വ​രു​ന്നു. അ​ങ്ങ​നെ വ​രു​മ്പോ​ൾ സി​നി​മ നി​ർ​മി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷം ത​ന്നെ ഇ​ല്ലാ​താ​കു​ന്നു.‌‌

അ​തു​കൊ​ണ്ടാ​ണ് അ​ടു​ത്ത വ​ർ​ഷം മും​ബൈ വി​ട്ട് പോ​കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഞാ​ൻ ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​ക്ക് പോ​കു​ന്നു. എ​നി​ക്ക് ഉ​ത്തേ​ജ​നം ല​ഭി​ക്കു​ന്നൊ​രി​ട​ത്തേ​ക്ക് പോ​കാ​ൻ ഞാ​നാ​ഗ്ര​ഹി​ക്കു​ന്നു. അ​ല്ലെ​ങ്കി​ൽ ഒ​രു വൃ​ദ്ധ​നാ​യി ഞാ​ൻ മ​രി​ക്കും. എ​ന്‍റെ സ്വ​ന്തം ഇ​ൻ​ഡ​സ്ട്രി​യോ​ട് എ​നി​ക്കി​പ്പോ​ൾ നി​രാ​ശ​യും വെ​റു​പ്പും തോ​ന്നു​ന്നു. ആ ​മാ​ന​സി​കാ​വ​സ്ഥ​യോ​ടും എ​നി​ക്കി​പ്പോ​ൾ വെ​റു​പ്പാ​ണ്. നേ​ര​ത്തെ ചെ​യ്ത കാ​ര്യ​ങ്ങ​ൾ റീ​മേ​ക്ക് ചെ​യ്യു​ന്ന​തി​ലാ​ണ് അ​വ​രു​ടെ ചി​ന്ത.

പു​തി​യ​ത് എ​ന്തെ​ങ്കി​ലും ചെ​യ്യാ​നോ പ​രീ​ക്ഷി​ക്കാ​നോ റി​സ്ക് എ​ടു​ക്കാ​നോ ഒ​ന്നും അ​വ​ർ​ക്ക് താ​ല്പ​ര്യ​മി​ല്ല. ഉ​ദാ​ഹ​ര​ണ​ത്തി​ന്, മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് പോ​ലൊ​രു സി​നി​മ. അ​ങ്ങ​നെ​യൊ​രു സി​നി​മ​യേ​ക്കു​റി​ച്ച് ബോ​ളി​വു​ഡ് ചി​ന്തി​ക്കു​ക പോ​ലു​മി​ല്ല. പ​ക്ഷേ ഹി​റ്റാ​യാ​ൽ അ​ത് റീ​മേ​ക്ക് ചെ​യ്യു​ന്ന​തി​നേ​ക്കു​റി​ച്ച് അ​വ​ർ ചി​ന്തി​ക്കും. ആ​ദ്യ​ത്തെ ത​ല​മു​റ​യി​ൽ​പ്പെ​ട്ട അ​ഭി​നേ​താ​ക്ക​ൾ വ​രെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് കാ​ണു​മ്പോ​ൾ വി​ഷ​മം തോ​ന്നും. ആ​ർ​ക്കും അ​ഭി​ന​യി​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ല, എ​ല്ലാ​വ​രും താ​ര​ങ്ങ​ളാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

ബോ​ളി​വു​ഡ് എ​ന്നെ​പ്പോ​ലു​ള്ള​വ​ർ​ക്ക് പ​റ്റി​യ ഇ​ൻ​ഡ​സ്ട്രി​യ​ല്ല. അ​വി​ടെ സ്റ്റാ​റു​ക​ൾ​ക്ക് ബ്ലോ​ക്ക്‌​ബ​സ്റ്റ​ർ ഉ​ണ്ടാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് സി​നി​മ എ​ടു​ക്കു​ന്ന​ത്. ആ​ക്ടിം​ഗ് വ​ർ​ക്‌​ഷോ​പ്പു​ക​ൾ ന​ട​ത്താ​ന​ല്ല ന​ട​ന്മാ​ർ​ക്ക് താ​ല്പ​ര്യം, മ​റി​ച്ച് ജി​മ്മി​ൽ പോ​യി ബോ​ഡി ബി​ൽ​ഡ് ചെ​യ്യാ​നാ​ണ്. അ​ഭി​നേ​താ​വാ​യ ഒ​രാ​ൾ, ഞാ​ൻ സു​ഹൃ​ത്താ​യി ക​രു​തി​യി​രു​ന്ന ഒ​രാ​ൾ, ഇ​പ്പോ​ൾ എ​ന്നെ പ്രേ​ത​ത്തെ പോ​ലെ​യാ​ണ് കാ​ണു​ന്ന​ത്. ഇ​വി​ടെ കൂ​ടു​ത​ലും അ​ങ്ങ​നെ ത​ന്നെ​യാ​ണ്, പ​ക്ഷേ മ​ല​യാ​ള​ത്തി​ൽ അ​ങ്ങ​നെ​യ​ല്ല.
അ​നു​രാ​ഗ് ക​ശ്യ​പ് പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്ത റൈ​ഫി​ൾ ക്ല​ബ്ബ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും അ​നു​രാ​ഗ് ക​ശ്യ​പ് അ​ഭി​ന​യി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ൽ വി​ല്ല​നാ​യാ​ണ് താ​ര​മെ​ത്തി​യ​ത്. വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​യെ​ത്തി​യ മ​ഹാ​രാ​ജ എ​ന്ന ചി​ത്ര​ത്തി​ലും വി​ല്ല​നാ​യി അ​നു​രാ​ഗ് ക​ശ്യ​പാ​ണ് എ​ത്തി​യ​ത്.