കൊ​ച്ചി: യു​വ ഛായാ​ഗ്രാ​ഹ​ക കെ.​ആ​ര്‍. കൃ​ഷ്ണ (30) അ​ന്ത​രി​ച്ചു. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ നെ​ഞ്ചി​ല്‍ അ​ണു​ബാ​ധ​യു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നു ശ്രീ​ന​ഗ​റി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. പെ​രു​മ്പാ​വൂ​രി​ലും കു​റു​പ്പം​പ​ടി​യി​ലും ഗി​ന്ന​സ് സ്റ്റു​ഡി​യോ ന​ട​ത്തി​യി​രു​ന്ന മു​ട​ക്കു​ഴ ക​ണ്ണ​ഞ്ചേ​രി​മു​ക​ള്‍ കോ​ട​മ്പ്രം രാ​ജ​ന്‍റെ​യും ഗി​രി​ജ​യു​ടെ​യും മ​ക​ളാ​ണ്.

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ ശൈ​ലേ​ഷ് കോ​ലാ​നു സം​വി​ധാ​നം ചെ​യ്യു​ന്ന തെ​ലു​ങ്ക് ചി​ത്ര​മാ​യ "ഹി​റ്റ്' സീ​രീ​സി​ലെ മൂ​ന്നാ​മ​ത്തെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​ലാ​യി​രു​ന്നു കൃ​ഷ്ണ. മ​ല​യാ​ളി സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ സാ​നു വ​ര്‍​ഗീ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സോ​സി​യേ​റ്റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു കൃ​ഷ്ണ.

രാ​ജ​സ്ഥാ​ന്‍, അ​രു​ണാ​ച​ല്‍​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഷൂ​ട്ടിം​ഗി​നു ശേ​ഷം ജ​മ്മു കാ​ഷ്മീ​രി​ല്‍ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണു കൃ​ഷ്ണ അ​സു​ഖ​ബാ​ധി​ത​യാ​യ​ത്. അ​സു​ഖ​ബാ​ധ​യെ തു​ട​ര്‍​ന്ന് ഈ ​മാ​സം 23-നാ​ണു കൃ​ഷ്ണ​യെ ആ​ദ്യം അ​വി​ട​ത്തെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ശ്രീ​ന​ഗ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഏ​താ​നും ദി​വ​സ​ത്തി​നു​ള്ളി​ല്‍ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ക​യും വീ​ട്ടു​കാ​രോ​ട് അ​ട​ക്കം സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​സു​ഖ വി​വ​ര​മ​റി​ഞ്ഞ് സ​ഹോ​ദ​ര​ന്‍ ഉ​ണ്ണി ശ്രീ​ന​ഗ​റി​ലെ​ത്തി​യി​രു​ന്നു. ഇ​ന്നു വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റാ​നി​രി​ക്കെ പെ​ട്ട​ന്നു​ണ്ടാ​യ ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.

മ​ല​യാ​ള​ത്തി​ല്‍ ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ളി​ല്‍ ഛായാ​ഗ്രാ​ഹ​ക സ​ഹാ​യി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള കൃ​ഷ്ണ ഇ​ട​ക്കാ​ല​ത്ത് സ്വ​ത​ന്ത്ര ഛായാ​ഗ്രാ​ഹ​ക​യാ​യും ജോ​ലി ചെ​യ്തു. സാ​നു വ​ര്‍​ഗീ​സ് ഛായാ​ഗ്ര​ഹ​ണ​വും ജ്യോ​തി​ഷ് ശ​ങ്ക​ര്‍ സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ബേ​സി​ല്‍ ജോ​സ​ഫ് ചി​ത്രം "പൊ​ന്മാ​നി'​ലാ​ണ് ഒ​ടു​വി​ല്‍ മ​ല​യാ​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്.

കോ​വി​ഡി​നു മു​മ്പ് ദു​ബാ​യി​യി​ലും സ്വ​ത​ന്ത്ര ഛായാ​ഗ്രാ​ഹ​ക​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. വി​മ​ന്‍ ഇ​ന്‍ സി​നി​മ ക​ല​ക്ടീ​വി​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​യാ​യി​രു​ന്നു. കൃ​ഷ്ണ​യു​ടെ മൃ​ത​ദേ​ഹം വൈ​കി​ട്ടോ​ടെ കൊ​ച്ചി​യി​ല്‍ എ​ത്തി​ക്കും. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച ന​ട​ക്കും. സ​ഹോ​ദ​ര​ങ്ങ​ള്‍: ഉ​ണ്ണി, ക​ണ്ണ​ന്‍.