"വരും കാത്തിരിക്കണം' മ്യൂസിക് വീഡിയോ റിലീസ് ചെയ്ത് വിനയൻ
Monday, December 23, 2024 2:51 PM IST
ബി. കെ. ഹരിനാരായണന്റെ വരികൾക്ക് മോഹൻ സിത്താര സംഗീതവും ദൃശ്യാവിഷ്കാരവും നിർവഹിച്ച വരും കാത്തിരിക്കണം എന്ന മ്യൂസിക് വീഡിയോ സൈന പ്ലേ മ്യൂസിക്കിലൂടെ റിലീസ് ചെയ്തു. സംവിധായകൻ വിനയനാണ് വീഡിയോ റിലീസ് ചെയ്തത്.
പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, എം.പി. സുരേന്ദ്രൻ( മുതിർന്ന മാധ്യമപ്രവർത്തകൻ), ശിവജി ഗുരുവായൂർ, സുനിൽ സുഗത, ജയരാജ് വാര്യർ, നടി മഞ്ജു സുഭാഷ്, സംവിധായകൻ കെ.ബി. മധു തുടങ്ങിയവർ പങ്കെടുത്തു.
വീഡിയോയുടെ ബാക്ഗ്രൌണ്ട് സ്കോർ ഒരുക്കിയിരിക്കുന്നത് അവിൻ മോഹൻ സിത്താരയാണ്. പതിനേഴിന്റെ പൂങ്കരളിൽ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ കബീറും നവാഗതയായ അനൂജ ഹസീബുമാണ് ഗായകർ. പഴയ കാലഘട്ടത്തിലെ അനുസ്മരിപ്പിക്കും വിധമുള്ള ദൃശ്യ വിരുന്നും പുതുതലമുറയുടെ റാപ്പ് മ്യൂസിക്കും മിശ്രിതം ആയിട്ടാണ് ഗാനം ദൃശ്യവൽക്കരിച്ചിരിക്കുന്നത്. പിആർഒ എം.കെ. ഷെജിൻ.