ഇവൻ വൂഡു; ബറോസിലെ പ്രധാനതാരത്തെ പരിചയപ്പെടുത്തി മോഹൻലാൽ
Monday, December 23, 2024 9:56 AM IST
മോഹൻലാൽ സംവിധായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി ചിത്രം ബറോസിലെ വൂഡൂ എന്ന മാന്ത്രിക പാവയുടെ കാരക്ടർ പരിചയപ്പെടുത്തി മോഹൻലാൽ. വീഡിയോയിലൂടെയാണ് വൂഡുവിനെ പരിചയപ്പെടുത്തിയത്. മലയാളത്തിലെ പ്രശസ്ത നടനാണ് വൂഡോയ്ക്ക് ശബ്ദം നൽകുന്നത്.
ഡിസംബർ 25ന് ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്റുകളിലെത്തും. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാതാവ്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്.
ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന് എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്റെ തുടങ്ങിയവരും ബറോസില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്.
മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് ഡിസൈന്‍. ഗാനങ്ങൾ ലിഡിയൻ നാദസ്വരം. ക്രിയേറ്റിവ് ഹെഡ് ടി.കെ. രാജീവ് കുമാർ. എഡിറ്റിംഗ്- ബി. അജിത് കുമാർ. ട്രെയിലർ കട്ട്സ് ഡോൺ മാക്സ്. അഡിഷനൽ ഡയലോഗ് റൈറ്റർ കലവൂർ രവികുമാർ. സ്റ്റണ്ട്സ് ജെ.കെ. സ്റ്റണ്ട് കോ ഓഡിനേറ്റർ പളനിരാജ്.