മനുഷ്യരെ നോക്കേണ്ട, നായകൾക്ക് നിങ്ങളെ ഇഷ്ടമായില്ലെങ്കില്‍ മാത്രം ആശങ്കപ്പെട്ടാല്‍ മതി; തൃഷയുടെ കുറിപ്പ്
Saturday, December 21, 2024 4:10 PM IST
നടി തൃഷ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. "ആളുകള്‍ക്ക് നിങ്ങളെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ കുഴപ്പമില്ല. നായകള്‍ക്ക് നിങ്ങളെ ഇഷ്ടമായില്ലെങ്കില്‍ മാത്രം നിങ്ങള്‍ ആശങ്കപ്പെടേണ്ടതുണ്ട്. സ്വയം വിലയിരുത്തേണ്ട സമയമാണ് അതെന്നാണ്' തൃഷയുടെ കുറിപ്പില്‍ പറയുന്നത്. ദളപതി വിജയ് യുമായി ചേര്‍ത്തുണ്ടായ വിവാദങ്ങളിലാണ് താരത്തിന്റെ ഈ മറുപടിയെന്നാണ് ആരാധകർ പറയുന്നത്.
കൂടാതെ മറ്റൊരു ലൈഫ് ലെസണും താരം പങ്കുവച്ചിട്ടുണ്ട്. "എന്തുകൊണ്ടാണ് കോഴികള്‍ അവരുടെ ദിവസം കൂവി വിളിച്ചുകൊണ്ട് തുടങ്ങുന്നത് എന്ന് എനിക്ക് പ്രായം കൂടുംതോറും ഞാന്‍ മനസിലാക്കുന്നു' എന്നായിരുന്നു മറ്റൊരു സ്റ്റോറി. വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് നടന് വിജയ്ക്കൊപ്പം പ്രൈവറ്റ് ജെറ്റിലാണ് തൃഷ എത്തിയത്. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇരുവരും ഒന്നിച്ച് വിമാനമിറങ്ങുന്നതിന്റെ വിഡിയോ എത്തിയതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു.
പിന്നാലെ രൂക്ഷ വിമര്‍ശനമാണ് നടിക്കെതിരെ ഉയരുന്നത്. ഇതിനെതിരെ ഇത്തരം സ്റ്റോറികളിലൂടെയാണ് തൃഷ പ്രതികരണവുമായെത്തുന്നത്.