ഭക്തരുടെ അകതാരിലേക്ക് അകതാരില്‍ എന്നയ്യന്‍ എത്തി
Saturday, December 21, 2024 12:36 PM IST
മണ്ഡലകാലത്തിന്റെ കുളിരുമായി അകതാരില്‍ എന്നയ്യന്‍ സംഗീത ആല്‍ബം റിലീസ് ചെയ്തു. കുവൈറ്റിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ശരണം വിളിയുടെ നൈര്‍മല്യവും പമ്പയുടെ പുണ്യവുമായി ഭക്തരിലേക്ക് ഒഴുകിയെത്തുകയാണ് അകതാരില്‍ എന്നയ്യന്‍.
പി. അയ്യപ്പദാസിന്റെ വരികള്‍ക്ക് ജിതിന് മാത്യുവാണ് സംഗീതം. ബിനോയ് ജോണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിര്‍മാണം : ബിനോയ് ജോണി, ജിതിന് മാത്യു, ബിജിഎം : ബോബി സാം, മിക്സിംഗ് ആന്‍ഡ് മാസ്റ്ററിംഗ് : ജിന്റോ ജോണ്‍,
വോക്കല്‍ റെക്കോര്‍ഡിംഗ് : റിജു കെ. രാജു, എഡിറ്റിംഗ് ആന്‍ഡ് ഡിഐ : സുധി മോഹന്‍, പോസ്റ്റര്‍ ആന്‍ഡ് ടൈറ്റില്‍ : ജയന് ജനാര്‍ദ്ദന്‍, ആശയം : ആദര്‍ശ് ഭുവനേശ്, ഷൈജു അടൂര്‍, ജോബി മാത്യു