അന്ന് ‘മാർക്കോ’ ഒരു വില്ലനായിരുന്നു, ഇന്ന് നായകൻ: സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ
Saturday, December 21, 2024 12:07 PM IST
മാർക്കോ സിനിമ തിയറ്ററുകളിൽ ഹിറ്റായി ഓടുന്നതിന്റെ സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ. മിഖായേൽ സിനിമയിലെ തന്റെ കഥാപാത്രമായ മാർക്കോയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു ഉണ്ണിയുടെ കുറിപ്പ്.
‘‘2018, ഡിസംബർ 21ന് മാർക്കോയെ ഒരു വില്ലനായി നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. 2024, ഡിസംബര്‍ 21ന് മാർക്കോ നായകനാണ്. ഇതാണ് സിനിമയുടെ മാജിക്. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി.’’–ഉണ്ണി മുകുന്ദന്റെ വാക്കുകൾ.
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത് 2019ൽ റിലീസ് ചെയ്ത ചിത്രമാണ് മിഖായേൽ. മാർക്കോ എന്ന വില്ലൻ കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിലെത്തിയത്.
മലയാള സിനിമ മാത്രല്ല ഇന്ത്യൻ സിനിമ തന്നെ ഇന്നേവരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.