മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ബ​റോ​സി​ന്‍റെ പ്ര​ദ​ര്‍​ശ​നം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ർ​ജി എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി ത​ള്ളി. 2008ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മാ​യ എ​ന്ന നോ​വ​ലി​ല്‍ നി​ന്നും കോ​പ്പി​യ​ടി​ച്ചാ​ണ് ബ​റോ​സി​ന്‍റെ ക​ഥ​യെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദം. ഈ ​വാ​ദം നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി ഹ​ർ​ജി ത​ള്ളി​യ​ത്.

2018ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ജി​ജോ പു​ന്നൂ​സി​ന്‍റെ ബ​റോ​സ് ഗാ​ര്‍​ഡി​യ​ന്‍ ഓ​ഫ് ഡി ​ഗാ​മാ​സ് ട്രെ​ഷ​ര്‍ എ​ന്ന പു​സ്ത​ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ബ​റോ​സ് ഒ​രു​ക്കു​ന്ന​ത്.

ജോ​ര്‍​ജ് തു​ണ്ടി​പ​റ​മ്പി​ല്‍ ര​ചി​ച്ച മാ​യ എ​ന്ന നോ​വ​ലി​ല്‍ കാ​പ്പി​രി മു​ത്ത​പ്പ​നും ഒ​രു പെ​ണ്‍​കു​ട്ടി​യും ത​മ്മി​ലു​ള്ള ശാ​രീ​രി​ക​ബ​ന്ധ​ങ്ങ​ള​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളെ കു​റി​ച്ചാ​ണ് പ​റ​യു​ന്ന​തെ​ന്നും ഇ​ത്ത​ര​ത്തി​ലൊ​രു ഇ​റോ​ട്ടി​ക് നോ​വ​ലി​നെ കു​ട്ടി​ക​ളു​ടെ നോ​വ​ലാ​യ ബ​റോ​സു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​ന്‍ പോ​ലും ക​ഴി​യി​ല്ലെ​ന്നും ബ​റോ​സ് ടീം ​കോ​ട​തി​യി​ല്‍ വാ​ദി​ച്ചു.

പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് മാ​ത്ര​മേ ഭൂ​ത​ത്തെ കാ​ണാ​ന്‍ ക​ഴി​യു​ള്ളു, ഭൂ​ത​ത്തി​ന്‍റെ പ്ര​തി​ബിം​ബം ക​ണ്ണാ​ടി​യി​ല്‍ കാ​ണാ​ന്‍ ക​ഴി​യി​ല്ല എ​ന്നി​വ ത​ന്‍റെ നോ​വ​ലി​ല്‍ നി​ന്നും കോ​പ്പി​യ​ടി​ച്ച​താ​ണെ​ന്നും മാ​യ​യു​ടെ ക​ഥാ​കൃ​ത്ത് വാ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ 1984ല്‍ ​ഇ​റ​ങ്ങി​യ മൈ ​ഡി​യ​ര്‍ കു​ട്ടി​ച്ചാ​ത്ത​നി​ല്‍ പോ​ലും ഇ​ക്കാ​ര്യ​ങ്ങ​ളു​ണ്ടെ​ന്നാ​യി​രു​ന്നു ജി​ജോ പു​ന്നൂ​സി​ന്‍റെ മ​റു​പ​ടി.

ഡി​സം​ബ​ര്‍ 25 ന് ​ക്രി​സ്മ​സ് റി​ലീ​സാ​യി​ട്ടാ​ണ് ബ​റോ​സ് തി​യ​റ്റ​റി​ലെ​ത്തു​ന്ന​ത്. മോ​ഹ​ന്‍​ലാ​ല്‍ ത​ന്നെ​യാ​ണ് സി​നി​മ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ബ​റോ​സി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ​ന്തോ​ഷ് ശി​വ​നാ​ണ് ചി​ത്ര​ത്തി​ന്റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.