ഓഫ് റോഡുമായി അപ്പാനി ശരത്; ടീസർ
Friday, December 20, 2024 10:40 AM IST
അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ. ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഓഫ് റോഡ് എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.
റീൽസ് ആൻഡ് ഫ്രെയിംസിന്റെ ബാനറിൽ ബെൻസ് രാജ് നിർമിക്കുന്ന ചിത്രത്തിൽ ഹരികൃഷ്ണൻ, ജോസുകുട്ടി ജേക്കബ്, നിയാസ് ബക്കർ, രോഹിത് മേനോൻ, സഞ്ജു മധു, ലാൽ ജോസ്, ഉണ്ണിരാജ, അരുൺ പുനലൂർ, അജിത് കോശി, ടോം സ്കോട്ട്, നിൽജ കെ. ബേബി, ഹിമാശങ്കരി, അല എസ്. നയന തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
കണ്ണൂരും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രം ജനുവരിയിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഛായാഗ്രഹണം പി.കാർത്തിക്കും എഡിറ്റിംഗ് ജോൺകുട്ടിയും നിർവഹിക്കുന്നു.
പശ്ചാത്തല സംഗീതം - ശ്രീരാഗ് സുരേഷ്, ഓഡിയോഗ്രഫി - ജിജുമോൻ ടി. ബ്രൂസ്, കോ-പ്രൊഡ്യൂസേഴ്സ് - കരിമ്പുംകാലായിൽ തോമസ്, മായ എം.ടി, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് - സജയ് എടമറ്റം, ഷിബി പി. വർഗീസ്, ബെന്നി എടമന, പ്രൊഡക്ഷൻ കൺട്രോളർ - മുകേഷ് തൃപ്പൂണിത്തുറ, ഡിസൈനർ സനൂപ് ഇ.സി, പിആർഒ എ.എസ്. ദിനേശ്.