കമൽ കുപ്ലേരി ചിത്രം ജനുവരിയിൽ തുടങ്ങും
Friday, December 20, 2024 10:32 AM IST
നവാഗതനായ കമൽ കുപ്ലേരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഞായറാഴ്ച റിലീസ് ചെയ്യും. സംവിധായകരായ സിബി മലയിൽ, ലാൽ ജോസ്, മധുപാൽ, വി.എം. വിനു, അജയ് വാസുദേവ്, സോഹൻ സീനു ലാൽ, ഷാജൂൺ കാര്യാൽ, ജി.എസ്. വിജയൻ, ജോസ് തോമസ്, മോഹൻ കുപ്ലേരി, കുക്കു സുരേന്ദ്രൻ, വേണുഗോപാൽ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഞായർ വൈകുന്നേരം ആറിനാണ് പ്രകാശനം.
ശ്രീമുകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ നിർമിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത താരങ്ങളോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളും അഭിനയിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശശീന്ദ്രൻ നായർ, ഗാനരചന-പ്രമോദ് കാപ്പാട്, സംഗീതം-ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ, ബിജിഎം- മോഹൻ സിത്താര, ഛായാഗ്രഹണം-വി.കെ. പ്രദീപ്,എഡിറ്റിംഗ്-രഞ്ജൻഎബ്രഹാം,സ്റ്റിൽസ്-ജിതേഷ് സി ആദിത്യ,മേക്കപ്പ്- ഒ. മോഹൻ, കലാസംവിധാനം-
സുരേഷ് ഇരുളം, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, സൗണ്ട് ഡിസൈൻ- ബിനൂപ് സഹദേവൻ, സ്റ്റുഡിയോ-ലാൽ മീഡിയ,പ്രൊജക്റ്റ് ഡിസൈനർ കെ മോഹൻ( സെവൻ ആർട്സ്).
ഏറെ വ്യത്യസ്തമായ കഥാപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചി ലാൽ മീഡിയ സ്റ്റുഡിയോയിൽ വെച്ച് ജനുവരി അവസാനം നിർവഹിക്കുന്നതാണ്. ലൊക്കേഷൻ-പഴനി, കാസർഗോഡ്, പി ആർ ഒ-എ.എസ്. ദിനേശ്.