ശ്രീതേജിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പുഷ്പ സംവിധായകന്; കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം
Friday, December 20, 2024 10:23 AM IST
പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ അപകടത്തില്‍ മസ്തിഷ്കമരണം സംഭവിച്ച് ആശുപത്രിയിൽ കഴിയുന്ന ഒന്പതുകാരന് ശ്രീതേജിനെ സന്ദര്‍ശിച്ച് പുഷ്പ സംവിധായകന് സുകുമാര്‍. ശ്രീതേജിന്റെ അച്ഛനുമായി സംസാരിക്കുകയും കുറച്ചുസമയം ആശുപത്രിയിൽ ചെലവഴിക്കുകയും ചെയ്തു.
നേരത്തെ കുട്ടിയുടെ കുടുംബത്തിന് സുകുമാറും ഭാര്യയും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു.
സന്ധ്യ തിയറ്ററില്‍ വച്ച് പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് സെക്കന്തരാബാദിലെ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് ശ്രീതേജ്. കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. അപകടത്തില്‍ കുട്ടിയുടെ അമ്മയും മരിച്ചിരുന്നു.