ത​മി​ഴ് സി​നി​മാ സം​വി​ധാ​യ​ക​ന്‍ ശ​ങ്ക​ര്‍ ദ​യാ​ല്‍(47) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. പു​തി​യ ചി​ത്രം കു​ഴൈ​ന്ത​ക​ള്‍ മു​ന്നേ​ട്ര ക​ഴ​ക​ത്തി​ന്‍റെ പ്ര​സ് മീ​റ്റ് ന​ട​ക്കാ​നി​രി​ക്കെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ആ​ൻ​ജി​യോ​ഗ്രാം ചെ​യ്യാ​നി​രി​ക്കെ അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

2012ല്‍ ​കാ​ര്‍​ത്തി​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ശ​കു​നി​യി​ലൂ​ടെ​യാ​ണ് ശ​ങ്ക​ര്‍ ദ​യാ​ന്‍ സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വെ​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ ആ​ക്ഷേ​പ​ഹാ​സ്യ​മാ​യി എ​ത്തി​യ ചി​ത്രം വ​ലി​യ ശ്ര​ദ്ധ​നേ​ടി. 2016ല്‍ ​റി​ലീ​സ് ചെ​യ്ത വീ​ര ധീ​ര ശൂ​ര​ന്‍ ആ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ ചി​ത്രം. വി​ഷ്ണു വി​ശാ​ലും കാ​ത​റി​ന്‍ ട്രീ​സ​യു​മാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് സി​നി​മ​യി​ല്‍ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത ശ​ങ്ക​ര്‍ കു​ഴ​ന്തൈ​ക​ള്‍ മു​ന്നേ​ട്ര ക​ഴ​ക​ത്തി​ലൂ​ടെ തി​രി​ച്ചു​വ​ര​വി​ന് ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു. സെ​ന്തി​ലും യോ​ഗി ബാ​ബു​വും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ​ത്.

സ്‌​കൂ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​റ​യു​ന്ന രാ​ഷ്ട്രീ​യ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ര്‍ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. ലി​സി ആ​ന്‍റ​ണി, ശ​ര​വ​ണ​ന്‍, സു​ബ്ബു പ​ഞ്ചു തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ​ത്. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ചി​ത്ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​വി​ധാ​യ​ക​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം.