നെ​റ്റ്ഫ്ലി​ക്സ് ഡോ​ക്യു​മെ​ന്‍റ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധ​നു​ഷു​മാ​യു​ള്ള നി​യ​മ​പോ​രാ​ട്ടം ആ​രം​ഭി​ച്ച ഘ​ട്ട​ത്തി​ല്‍ ന​യ​ന്‍​താ​ര പ​ങ്കു​വ​ച്ച ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി ശ്ര​ദ്ധേ​യ​മാ​കു​ന്നു.

‘നു​ണ​ക​ള്‍ കൊ​ണ്ട് നി​ങ്ങ​ള്‍ ആ​രു​ടെ​യെ​ങ്കി​ലും ജീ​വി​തം ത​ക​ര്‍​ത്താ​ല്‍‌ അ​തൊ​രു വാ​യ്പ​യാ​യി ക​ണ​ക്കാ​ക്ക​ണം. ഇ​ത് പ​ലി​ശ സ​ഹി​തം നി​ങ്ങ​ള്‍​ക്ക് ത​ന്നെ തി​രി​കെ ല​ഭി​ക്കും’, എ​ന്ന അ​ര്‍​ഥം വ​രു​ന്ന പോ​സ്റ്റാ​ണ് ന​യ​ന്‍​താ​ര പ​ങ്കു​വ​ച്ച​ത്. അ​ത് ലോ​ണാ​യി കാ​ണ​ക്കാ​ക്കു​ക എ​ന്ന ഭാ​ഗം പ്ര​ത്യേ​കം അ​ടി​വ​ര​യി​ട്ടാ​ണ് ന​യ​ന്‍​താ​ര പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ധ​നു​ഷു​മാ​യു​ള്ള വി​വാ​ദം ത​ന്നെ​യാ​ണ് ഈ ​കു​റി​പ്പി​ലൂ​ടെ ന​യ​ന്‍​താ​ര ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്നാ​ണ് സൂ​ച​ന.

ന​യ​ൻ​താ​ര: ബി​യോ​ണ്ട് ദ് ​ഫെ​യ​റി​ടെ​യി​ല്‍ എ​ന്ന നെ​റ്റ്ഫ്ലി​ക്സ് ഡോ​ക്യു​മെ​ന്‍റ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ധ​നു​ഷി​ന്‍റെ വ​ക്കീ​ല്‍ നോ​ട്ടീ​സി​ന് ന​യ​ന്‍​താ​ര അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന മ​റു​പ​ടി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ പ്ര​തി​ക​ര​ണം.

പ​ക​ര്‍​പ്പാ​വ​കാ​ശ ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ന​യ​ന്‍​താ​ര ന​ല്‍​കി​യ മ​റു​പ​ടി. ഡോ​ക്യു​മെ​ന്‍റ​റി​യി​ല്‍ ഉ​പ​യോ​ഗി​ച്ച​ത് സി​നി​മ​യി​ലെ ദൃ​ശ്യ​ങ്ങ​ള​ല്ലെ​ന്നും സ്വ​കാ​ര്യ​ലൈ​ബ്ര​റ​റി​യി​ല്‍ നി​ന്നു​ള്ള​വ​യാ​ണെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ വ്യ​ക്ത​മാ​ക്കി.

‘‘ഒ​രു ലം​ഘ​ന​വും ഇ​ല്ലെ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം. കാ​ര​ണം ഡോ​ക്യു-​സീ​രീ​സി​ൽ ഞ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​ത് തി​ര​ശീ​ല​യ്ക്ക് പി​ന്നി​ലെ (സി​നി​മ​യി​ൽ നി​ന്ന്) ഭാ​ഗ​മ​ല്ല, അ​ത് വ്യ​ക്തി​ഗ​ത ഭാ​ഗ​മാ​ണ്. അ​തി​നാ​ൽ, ഇ​തൊ​രു ലം​ഘ​ന​മ​ല്ല’’​ന​യ​ൻ​താ​ര​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ മ​റു​പ​ടി. കേ​സി​ൽ അ​ടു​ത്ത വാ​ദം മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഡി​സം​ബ​ർ ര​ണ്ടി​ന് ന​ട​ക്കും.

ന​യ​ൻ​താ​ര​യെ​യും വി​ഘ്‌​നേ​ഷി​നെ​യും പ്രൊ​ഡ​ക്‌​ഷ​ൻ ഹൗ​സാ​യ റൗ​ഡി പി​ക്‌​ചേ​ഴ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് ലെ​ക്‌​സ് ചേ​മ്പേ​ഴ്‌​സി​ന്‍റെ മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ രാ​ഹു​ൽ ധ​വാ​നാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്.