ആ​രാ​ധ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ-​ത​രു​ൺ മൂ​ർ​ത്തി ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. തു​ട​രും എ​ന്നു പേ​രി​ട്ട ചി​ത്ര​ത്തി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും ശോ​ഭ​ന​യു​ടെ​യും ലു​ക്ക് ആ​ണ് പോ​സ്റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

ചി​ല ക​ഥ​ക​ള്‍ തു​ട​രാ​നു​ള്ള​താ​ണ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ്‌ ത​രു​ണ്‍ മൂ​ര്‍​ത്തി പോ​സ്റ്റ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

മോ​ഹ​ന്‍​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ 360-ാം ചി​ത്ര​മാ​ണി​ത്. ശോ​ഭ​ന​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. 15 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് മോ​ഹ​ന്‍​ലാ​ലും ശോ​ഭ​ന​യും ഒ​രു​മി​ച്ചെ​ത്തു​ന്ന​ത്. ര​ജ​പു​ത്ര​യു​ടെ ബാ​ന​റി​ൽ എം. ​ര​ഞ്ജി​ത്ത് ആ​ണ് നി​ർ​മാ​ണം.

ഷ​ണ്‍​മു​ഖം എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു ടാ​ക്സി ഡ്രൈ​വ​റെ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഭാ​ര്യ​യും മ​ക്ക​ളു​മു​ള്ള അ​ധ്വാ​നി​യാ​യ ഒ​രു ഡ്രൈ​വ​റാ​ണ് ഷ​ണ്മു​ഖം. കു​ടും​ബ​ത്തെ ഏ​റെ സ്നേ​ഹി​ക്കു​ന്ന ഒ​രു കു​ട്ടം​ബ​നാ​ഥ​ൻ. ന​ല്ല സു​ഹൃ​ത് ബ​ന്ധ​ങ്ങ​ളു​ള്ള, നാ​ട്ടു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​നാ​യ ഒ​രു ടാ​ക്സി ഡ്രൈ​വ​ർ.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം ന​ർ​മ്മ​ത്തി​ലൂ​ടെ​യും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ രം​ഗ​ങ്ങ​ളി​ലൂ​ടെ​യും അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ. ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് മോ​ഹ​ൻ​ലാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്കൊ​പ്പം ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ബി​നു പ​പ്പു, ഫ​ർ​ഹാ​ൻ ഫാ​സി​ൽ, മ​ണി​യ​ൻ​പി​ള്ള രാ​ജു എ​ന്നി​വ​ര്‍​ക്കൊ​പ്പം നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു. കെ.​ആ​ര്‍. സു​നി​ലി​ന്‍റെ ക​ഥ​യ്ക്ക് ത​രു​ണ്‍ മൂ​ര്‍​ത്തി​യും കെ.​ആ​ര്‍. സു​നി​ലും ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.