വിവാഹത്തിന് ഇനി കുറച്ചുദിവസങ്ങൾ കൂടി; സന്തോഷം പങ്കുവച്ച് കാളിദാസ് ജയറാം
Thursday, November 28, 2024 12:16 PM IST
വിവാഹത്തിന് ഇനി കുറച്ചുദിവസങ്ങൾ മാത്രമേയുള്ളുവെന്ന എന്ന സന്തോഷം പങ്കുവച്ച് കാളിദാസ് ജയറാം. ഇനി പത്തുദിവസം കൂടിയെന്നാണ് ബുധനാഴ്ച താരിണിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കാളിദാസ് പറഞ്ഞത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് കാളിദാസിന്റേത്.
രണ്ടു വർഷം മുൻപാണ് താരിണിയുമായുളള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായ താരിണി നീലഗിരി സ്വദേശിയാണ്. ഇരുപത്തിയഞ്ചുകാരിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു മോഡലായ തരിണി കലിംഗരായരുമായുള്ള കാളിദാസിന്റെ വിവാഹ നിശ്ചയം.
വിവാഹത്തിന് ആദ്യം ക്ഷണിച്ചത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയായിരുന്നു. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിലെത്തിയാണ് ജയറാമും കുടുംബവും ക്ഷണക്കത്ത് കൈമാറിയത്.