സ​ണ്ണി​വെ​യ്ൻ, ലു​ക്ക്മാ​ൻ ചി​ത്രം ട​ർ​ക്കി​ഷ് ത​ർ​ക്കം തി​യ​റ്റ​റു​ക​ളി​ൽ നി​ന്നും പി​ൻ​വ​ലി​ച്ച​തി​നെ​ക്കു​റി​ച്ച് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം.

ചി​ത്ര​ത്തെ ചു​റ്റു​പ​റ്റി ഇ​ത്ത​ര​മൊ​രു മ​ത​നി​ന്ദാ വി​വാ​ദ​മു​ണ്ടാ​യ​താ​യി അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും തി​യ​റ്റ​റി​ൽ പൊ​ളി​ഞ്ഞു​ക​ഴി​ഞ്ഞ ഒ​രു സി​നി​മ​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ വേ​ണ്ടി മ​ന​പൂ​ർ​വ്വം സൃ​ഷ്ടി​ച്ചെ​ടു​ത്ത​താ​ണോ ഈ ​മ​ത​നി​ന്ദാ വി​വാ​ദ​മെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

ക​ച്ച​വ​ട താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി സി​നി​മാ​ക്കാ​രും ഇ​തി​നെ ഒ​രു സാ​ധ്യ​ത​യാ​യി കാ​ണു​ന്ന​ത്‌ ഈ ​നാ​ടി​ന്‌ താ​ങ്ങാ​നാ​വി​ല്ലെ​ന്നും ഇ​സ്ലാ​മോ​ഫോ​ബി​യ​ക്ക് ഇ​ന്ന് ന​ല്ല മാ​ർ​ക്ക​റ്റു​ണ്ടെ​ന്നും ഈ​യ​ടു​ത്ത കാ​ല​ത്താ​യി കേ​ര​ള​ത്തി​ലും അ​തി​ന്‍റെ വി​പ​ണി​മൂ​ല്യം കൂ​ടി​വ​രി​ക​യാ​ണെ​ന്നും ബ​ൽ​റാം പ​റ​ഞ്ഞു.

മ​ത​നി​ന്ദ ആ​രോ​പി​ച്ച് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വി​നും സം​വി​ധാ​യ​ക​നും അ​ട​ക്കം ഭീ​ഷ​ണി​യു​ണ്ടെ​ന്നും അ​തി​നാ​ൽ ചി​ത്രം പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ ബി​ഗ് പി​ക്ചേ​ഴ്സ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു. ന​വം​ബ​ർ 22നാ​യി​രു​ന്നു ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്.

വി.​ടി. ബ​ൽ​റാ​മി​ന്‍റെ കു​റി​പ്പ് വാ​യി​ക്കം

ട​ർ​ക്കി​ഷ് ത​ർ​ക്കം എ​ന്ന പേ​രി​ലൊ​രു സി​നി​മ റി​ലീ​സ് ചെ​യ്ത വി​വ​രം അ​റി​ഞ്ഞി​രു​ന്നി​ല്ല. അ​തി​നേ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും ത​ർ​ക്ക​മോ വി​വാ​ദ​മോ ഉ​ണ്ടാ​യ​താ​യും അ​റി​ഞ്ഞി​രു​ന്നി​ല്ല. അ​തി​ൽ മ​ത​നി​ന്ദ ആ​രോ​പി​ച്ച് ഏ​തെ​ങ്കി​ലും അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളോ സം​ഘ​ട​ന​ക​ളോ രം​ഗ​ത്തെ​ത്തി​യ​താ​യും ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ല.

ഫേ​സ്ബു​ക്ക് അ​ട​ക്ക​മു​ള്ള സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ആ ​സി​നി​മ​യെ വി​മ​ർ​ശി​ച്ചു കൊ​ണ്ടു​ള്ള ഒ​രൊ​റ്റ പോ​സ്റ്റും ടൈം​ലൈ​നി​ൽ ക​ണ്ടി​രു​ന്നി​ല്ല.

മ​ത​നി​ന്ദ ആ​രോ​പി​ച്ച് ആ​രൊ​ക്കെ​യോ സം​വി​ധാ​യ​ക​നേ​യോ നി​ർ​മാ​താ​വി​നേ​യോ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന്‍റെ പേ​രി​ൽ സി​നി​മ തീ​യേ​റ്റ​റു​ക​ളി​ൽ നി​ന്ന് താ​ത്കാ​ലി​ക​മാ​യി പി​ൻ​വ​ലി​ക്കു​ക​യാ​ണ​ത്രേ!

ഇ​ങ്ങ​നെ​യൊ​രു പ​രാ​തി പോ​ലീ​സി​ന് മു​മ്പി​ൽ വ​ന്നി​ട്ടു​ണ്ടോ, അ​തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന​തി​ലും വ്യ​ക്ത​ത​യി​ല്ല. ഏ​താ​യാ​ലും സം​ഘ് പ​രി​വാ​ർ മാ​ധ്യ​മ​ങ്ങ​ൾ ഇ​ത് വ​ലി​യ ആ​ഘോ​ഷ​മാ​ക്കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

തി​യ​റ്റ​റി​ൽ പൊ​ളി​ഞ്ഞു​പോ​യേ​ക്കാ​വു​ന്ന, അ​ല്ലെ​ങ്കി​ൽ ഇ​തി​നോ​ട​കം പൊ​ളി​ഞ്ഞു​ക​ഴി​ഞ്ഞ, ഒ​രു സി​നി​മ​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ വേ​ണ്ടി മ​ന​പൂ​ർ​വ്വം സൃ​ഷ്ടി​ച്ചെ​ടു​ത്ത​താ​ണോ ഈ ​മ​ത​നി​ന്ദാ വി​വാ​ദ​വും ഭീ​ഷ​ണി ആ​രോ​പ​ണ​വും താ​ത്ക്കാ​ലി​ക​മാ​യ പി​ൻ​വ​ലി​ക്ക​ലു​മെ​ല്ലാം എ​ന്ന് ന്യാ​യ​മാ​യും സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ അ​ത് ഗൗ​ര​വ​മു​ള്ള സം​ഗ​തി​യാ​ണ്. ശു​ദ്ധ നെ​റി​കേ​ടാ​ണ്. അ​ങ്ങേ​യ​റ്റം അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ണ​ത​യാ​ണ്.

ഇ​സ്ലാ​മോ​ഫോ​ബി​യ​ക്ക് ഇ​ന്ന് ലോ​ക​ത്തും ഇ​ന്ത്യ​യി​ലും ന​ല്ല മാ​ർ​ക്ക​റ്റു​ണ്ട്‌. ഈ​യ​ടു​ത്ത കാ​ല​ത്താ​യി കേ​ര​ള​ത്തി​ലും അ​തി​ന്‍റെ വി​പ​ണി​മൂ​ല്യം കൂ​ടി​വ​രി​ക​യാ​ണ്‌. തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​ക്കു​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും അ​വ​ർ​ക്കെ​തി​രാ​യ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ വോ​ട്ടി​നെ വ​ർ​ഗീ​യ​ത​യു​ടെ ക​ള​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ച്‌ ന്യാ​യീ​ക​ര​ണ ക്യാ​പ്സ്യൂ​ളു​ക​ളു​ണ്ടാ​ക്കു​ന്ന കാ​ല​മാ​ണ്‌. ക​ച്ച​വ​ട താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി സി​നി​മാ​ക്കാ​രും ഇ​തി​നെ ഒ​രു സാ​ധ്യ​ത​യാ​യി കാ​ണു​ന്ന​ത്‌ ഈ ​നാ​ടി​ന്‌ താ​ങ്ങാ​നാ​വി​ല്ല.