നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വിവാദം; നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ
Wednesday, November 27, 2024 12:09 PM IST
നയൻതാര-ധനുഷ് ഡോക്യുമെന്ററി തർക്കം ഹൈക്കോടതിയിൽ. ചിത്രത്തിന്റെ നിർമാതാവായ ധനുഷാണ് നയൻതാരയ്ക്കെതിരെ ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് ഹര്‍ജിയിൽ പറയുന്നത്. ധനുഷിന്റെ ഹർജി ഫയലിൽ സ്വീകരിച്ചു.
ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്ററിക്കായി നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച് ധനുഷിനെതിരെ നയൻതാര തുറന്ന കത്തിലൂടെ ആഞ്ഞടിച്ചിരുന്നു.
പിന്നീട് ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ഉള്‍പ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ ഡോക്യൂമെന്ററി റീലീസ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ധനുഷ് കോടതിയിൽ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
നവംബർ 18ന് ആയിരുന്നു നയൻതാര- വിഘ്നേഷ് ദമ്പതികളുടെ ബിയോണ്ട് ദി ഫെയറിടെയിൽ എന്ന പേരിലുള്ള ഡോക്യുമെന്ററി വീഡിയോ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്.