നടൻ ബൈജു എഴുപുന്നയുടെ സഹോദരൻ അന്തരിച്ചു
Wednesday, November 27, 2024 9:49 AM IST
നടൻ ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു ജോണപ്പൻ മൂലങ്കുഴി (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. എരമല്ലൂർ സാനിയ തിയറ്റർ ഉടമയും മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.കെ. ജോണപ്പന്റെ ഇളയമകനാണ് ഷെൽജു. മാതാവ് പരേതയായ ഫിൽബി ജോണപ്പന്.
ഭാര്യ: സിമി ഷെൽജു പഴമ്പിള്ളി. മക്കൾ: സിയാൻ ഷെൽജു, ഷോണ്‍ ഷെൽജു, സോണിയ ഷെൽജു. സഹോദരങ്ങൾ: ബൈജു ഏഴുപുന്ന, രജിത പയസ്, രേഖ ബെർനാർഡ്.സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച വൈകുന്നേരം നാലിന് വീട്ടിൽ നിന്നും ആരംഭിച്ച് ഏഴുപുന്ന നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.