മ​ദ്യ​പി​ച്ച് അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ച ന​ട​ൻ ഗ​ണ​പ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ക​ള​മ​ശേ​രി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ദേ​ശീ​യ​പാ​ത​യി​ൽ അ​ങ്ക​മാ​ലി​ക്കും ക​ള​മ​ശേ​രി​ക്കും ഇ​ട​യി​ലാ​ണ് ന​ട​ൻ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​ത്.

അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​നം പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ അ​ത്താ​ണി, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്‍റെ വാ​ഹ​നം പോലീ​സ് ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നി​ർ​ത്താ​തെ ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന്, ക​ള​മ​ശേ​രി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഗ​ണ​പ​തി മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ലെ ലെ​യ്നു​ക​ൾ പൊ​ടു​ന്ന​നെ മാ​റി അ​മി​ത​വേ​ഗ​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യി കാ​ർ ഓ​ടി​ക്കു​ന്ന​ത് എ​റ​ണാ​കു​ളം എ​സി​പി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ന​ട​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.