സൈ​റ ബാ​നു​വു​മാ​യു​ള്ള വി​വാ​ഹ​മോ​ച​നം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എ.​ആ​ര്‍. റ​ഹ്മാ​നെ​തി​രെ പ​ല അ​ഭ്യൂ​ഹ​ങ്ങ​ളും പ​ര​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​തി​നെ​ല്ലാം മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സൈ​റ ബാ​നു.

റ​ഹ്മാ​നും സൈ​റ​യും ദാ​മ്പ​ത്യ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നു പ​ര​സ്യ​പ്പെ​ടു​ത്തി ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ട്ട​പ്പോ​ൾ റ​ഹ്മാ​ന്‍റെ ബാ​ൻ​ഡ് അം​ഗം മോ​ഹി​നി ഡേ​യും താ​ൻ വി​വാ​ഹ​മോ​ചി​ത​യാ​യെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പി​ന്നാ​ലെ ഈ ​ര​ണ്ട് വി​വാ​ഹ​മോ​ച​ന​ങ്ങ​ളും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി അ​നാ​വ​ശ്യ വി​ല​യി​രു​ത്ത​ലു​ക​ളും അ​നു​മാ​ന​ങ്ങ​ളു​മു​ണ്ടാ​യി. റ​ഹ്മാ​ന്‍റെ പേ​രി​ൽ അ​പ​വാ​ദ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി സൈ​റ ഭാ​നു എ​ത്തി​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ് വി​ഷ​യ​ത്തി​ൽ സൈ​റ​യു​ടെ പ്ര​തി​ക​ര​ണം പു​റ​ത്തു​വ​രു​ന്ന​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മ​നു​ഷ്യ​നാ​ണ് റ​ഹ്മാ​ന്‍ എ​ന്നും ത​ന്‍റെ ജീ​വ​നോ​ളം റ​ഹ്മാ​നെ വി​ശ്വ​സി​ക്കു​ക​യും സ്‌​നേ​ഹി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും സൈ​റ പ​റ​ഞ്ഞു. റ​ഹ്മാ​ന്‍റെ പേ​രി​ന് ക​ള​ങ്കം വ​രു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ണ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സൈ​റ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സൈ​റ​യു​ടെ വാ​ക്കു​ക​ൾ

ഇ​ത് സൈ​റ ബാ​നു ആ​ണ്. ഞാ​ന്‍ ഇ​പ്പോ​ള്‍ ബോം​ബെ​യി​ല്‍ ആ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ചു​മാ​സ​മാ​യി ഞാ​ന്‍ ഇ​വി​ടെ​യാ​ണ്. എ​ആ​റി​ല്‍ നി​ന്ന് ഒ​രു ബ്രേ​ക്കെ​ടു​ക്കാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു. പ​ക്ഷേ അ​ദ്ദേ​ഹ​ത്തേ​ക്കു​റി​ച്ച് മോ​ശ​മാ​യി പ​റ​യ​രു​തെ​ന്ന് യൂ​ട്യൂ​ബ​ര്‍​മാ​രും മാ​ധ്യ​മ​ങ്ങ​ളോ​ടും അ​ഭ്യ​ര്‍​ത്ഥി​ക്കു​ക​യാ​ണ്.

അ​ദ്ദേ​ഹം ന​ല്ലൊ​രു മ​നു​ഷ്യ​നാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മ​നു​ഷ്യ​നാ​ണ്. എ​ന്‍റെ ആ​രോ​ഗ്യ​പ്ര​ശ്‌​നം കാ​ര​ണ​മാ​ണ് എ​നി​ക്ക് ചെ​ന്നൈ​യി​ല്‍ നി​ല്‍​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​ത്. ഞാ​ന്‍ ചെ​ന്നൈ​യി​ല്‍ ഇ​ല്ലെ​ങ്കി​ല്‍ സൈ​റ എ​വി​ടെ​യാ​ണ് എ​ന്ന് ആ​ളു​ക​ള്‍ അ​ന്വേ​ഷി​ക്കു​മെ​ന്ന് എ​നി​ക്ക് അ​റി​യാം. ഞാ​ന്‍ ചി​കി​ത്സ​യി​ലാ​ണ്. എ​ആ​റി​ന്‍റെ തി​ര​ക്കി​നി​ട​യി​ല്‍ ചെ​ന്നൈ​യി​ല്‍ ഇ​ത് സാ​ധി​ക്കി​ല്ല.

അ​ദ്ദേ​ഹം മി​ക​ച്ച മ​നു​ഷ്യ​നാ​ണ്. അ​ദ്ദേ​ഹം എ​ങ്ങ​നെ​യാ​ണോ അ​ങ്ങ​നെ ത​ന്നെ തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​ണം എ​ന്നാ​ണ് എ​നി​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള​ത്. ഞാ​ന്‍ എ​ന്‍റെ ജീ​വ​നോ​ളം അ​ദ്ദേ​ഹ​ത്തെ വി​ശ്വ​സി​ക്കു​ന്നു. അ​ത്ര​ത​ന്നെ അ​ദ്ദേ​ഹ​ത്തെ സ്‌​നേ​ഹി​ക്കു​ന്നു.

ഞ​ങ്ങ​ള്‍ അ​ങ്ങ​നെ​യാ​യി​രു​ന്നു. അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് നി​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണം. ദൈ​വം അ​നു​ഗ്ര​ഹി​ക്ക​ട്ടെ. ഈ ​നി​മി​ഷ​ത്തി​ല്‍ ഞ​ങ്ങ​ളെ വെ​റു​തെ വി​ട​ണ​മെ​ന്ന് ആ​ത്മാ​ര്‍​ത്ഥ​മാ​യി പ്രാ​ര്‍​ത്ഥി​ക്കു​ന്നു. ഞ​ങ്ങ​ള്‍ ഒ​ന്നും ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തിന്‍റെ പേ​ര് ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം. അ​സം​ബ​ന്ധ​മാ​ണ് അ​ത്.