ധ​നു​ഷു​മാ​യു​ള്ള വി​ഷ​യ​ത്തി​ൽ ന​യ​ൻ​താ​ര​യെ പി​ന്തു​ണ​ച്ച​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി പാ​ർ​വ​തി തി​രു​വോ​ത്ത്.

ഒ​രു നി​ല​പാ​ട് എ​ടു​ക്കു​മ്പോ​ൾ ചു​റ്റു​മു​ള്ള​വ​രു​ടെ പി​ന്തു​ണ ല​ഭി​ക്കാ​തെ ഇ​രി​ക്കു​മ്പോ​ഴു​ള്ള ബു​ദ്ധി​മു​ട്ട് അ​റി​ഞ്ഞി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് താ​നെ​ന്നും ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ എ​ന്നു പ​റ​യാ​വു​ന്ന ഒ​രു താ​രം ഇ​ത്ത​ര​ത്തി​ൽ തു​റ​ന്ന ക​ത്തെ​ഴു​തു​മ്പോ​ൾ അ​തൊ​രു യ​ഥാ​ർ​ഥ പ്ര​ശ്ന​മാ​ണെ​ന്നു തോ​ന്നി​യെ​ന്നും പാ​ർ​വ​തി തി​രു​വോ​ത്ത് പ​റ​യു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

‘‘ഇ​തൊ​രു ദൈ​ര്‍​ഘ്യ​മേ​റി​യ പ്രോ​സ​സ് ഒ​ന്നും ആ​യി​രു​ന്നി​ല്ല. പി​ന്തു​ണ​ച്ച് നി​ല​പാ​ടെ​ടു​ക്കാ​ന്‍ അ​ധി​ക സ​മ​യം വേ​ണ്ടി​വ​ന്നി​ല്ല. പോ​സ്റ്റു ക​ണ്ട​പ്പോ​ള്‍, അ​പ്പോ​ൾ ത​ന്നെ പ​ങ്കു​വ​യ്ക്ക​ണ​മെ​ന്നു​തോ​ന്നി. സെ​ല്‍​ഫ് മെ​യ‍‍​ഡ് വു​മ​ണ്‍, ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ എ​ന്നു പ​റ​യാ​വു​ന്ന, ത​നി​യെ ക​രി​യ​ര്‍ കെ​ട്ടി​പ്പ​ടു​ത്ത ന​യ​ന്‍​താ​ര​യ്ക്ക് ഇ​ങ്ങ​നെ​യൊ​രു തു​റ​ന്ന ക​ത്ത് എ​ഴു​തേ​ണ്ടി വ​ന്നു. വെ​റു​തെ എ​ന്തെ​ങ്കി​ലും പ​റ​യു​ന്ന ഒ​രാ​ള​ല്ല അ​വ​ര്‍, ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കും അ​വ​രെ അ​റി​യാം.

മൂ​ന്നു പേ​ജി​ല്‍ അ​വ​ര്‍ അ​നു​ഭ​വി​ച്ച കാ​ര്യ​ങ്ങ​ള്‍ എ​ഴു​തേ​ണ്ടി വ​ന്നു. അ​തു​കൊ​ണ്ടാ​ണ​ല്ലോ അ​തി​നെ തു​റ​ന്ന ക​ത്ത് എ​ന്നു പ​റ​യു​ന്ന​ത്. അ​പ്പോ​ള്‍ എ​നി​ക്ക് പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നു തോ​ന്നി. അ​തൊ​രു യ​ഥാ​ര്‍​ഥ പ്ര​ശ്ന​മാ​ണ്.

ന​യ​ന്‍​താ​ര​യെ പി​ന്തു​ണ​യ്ക്കു​ന്ന എ​ല്ലാ​വ​രും ഈ ​ക​ത്തി​ല്‍ സ​ത്യ​മു​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ്. ഒ​രു ഘ​ട്ടം ക​ഴി​യു​മ്പോ​ള്‍ ന​മു​ക്ക് ന​മ്മ​ളെ ത​ന്നെ എ​ല്ലാ​വ​രി​ലും കാ​ണാ​ന്‍ ക​ഴി​യും. അ​തു​കൊ​ണ്ടും കൂ​ടി​യാ​ണി​ത്.

ഒ​രു മാ​റ്റ​ത്തി​നാ​യോ ത​ന്‍റെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കാ​യോ ആ​രു സം​സാ​രി​ക്കു​ക​യാ​ണെ​ങ്കി​ലും അ​വ​രെ പ​ല​രും ഒ​റ്റ​പ്പെ​ടു​ത്തും. അ​ത് ഞാ​ന്‍ അ​നു​ഭ​വി​ച്ച​തു​കൊ​ണ്ടു​ത​ന്നെ എ​നി​ക്ക​റി​യാം. ആ​ദ്യ​മാ​യി സൈ​ബ​ര്‍ ആ​ക്ര​മ​ണം നേ​രി​ടു​ന്ന ആ​ളു​ക​ൾ​ക്ക് അ​ത് ന​ന്നാ​യി ബാ​ധി​ക്കും. അ​തൊ​രു ക്രൈ​മാ​ണ്. ആ​രും ചെ​യ്യാ​ന്‍ പാ​ടി​ല്ലാ​ത്ത ഒ​ന്ന്.

പ​ക്ഷേ അ​തൊ​ന്നും ബാ​ധി​ക്കാ​ത്ത രീ​തി​യി​ലേ​ക്ക് ന​യ​ന്‍​താ​ര മാ​റി​യി​ട്ടു​ണ്ട്. അ​ത്ര​യും പ്ര​തി​സ​ന്ധി​ക​ളും നെ​ഗ​റ്റി​വി​റ്റി​യും ത​ര​ണം ചെ​യ്തി​ട്ടാ​ണ് അ​വ​ര്‍ ഈ ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. സൈ​ബ​ര്‍ ആ​ക്ര​മ​ണം ഒ​രു വ​ഴി​യി​ല്‍ ന​ട​ക്കും. അ​തി​നാ​യി ത​ന്നെ ഇ​രി​ക്കു​ന്ന ആ​ളു​ക​ളു​ണ്ട്. ന​മ്മ​ളെ ത​രം​താ​ഴ്ത്താ​ന്‍ പ​ല​രും വ​രും. അ​ത​വ​ര്‍ ചെ​യ്യ​ട്ടെ. പ​ക്ഷേ ന്യാ​യം നീ​തി എ​ന്ന​ത് എ​ല്ലാ​വ​ര്‍​ക്കും പ​റ​ഞ്ഞി​ട്ടു​ള്ള കാ​ര്യ​മാ​ണ്. എ​നി​ക്ക് പ​റ​യാ​ന്‍ സ്പെ​യ്സ് കി​ട്ടി​യാ​ല്‍ ഞാ​ന്‍ പ​റ​യും എ​ന്നു ത​ന്നെ​യാ​ണ് ന​യ​ന്‍​താ​ര പ​റ​യു​ന്ന​ത്.

ഈ ​വി​ഷ​യ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും അ​വ​രെ പി​ന്തു​ണ​യ്ക്കാ​ൻ സാ​ധി​ക്കി​ല്ലാ​യി​രി​ക്കും, ഞാ​ൻ ആ​രെ​യും കു​റ്റ​പ്പെ​ടു​ത്തു​ക​യ​ല്ല. പ​ക്ഷേ പി​ന്തു​ണ ഇ​ല്ലാ​യ്മ ഞാ​ന്‍ അ​റി​ഞ്ഞി​ട്ടു​ണ്ട്. അ​തി​ലൂ​ടെ ക​ട​ന്നു​പോ​യ ആ​ളാ​ണു ഞാ​ന്‍, സ​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​പ്പോ​ള്‍ അ​തെ​ങ്ങി​നെ എ​ന്നെ മാ​റ്റി​യെ​ന്നും ഞാ​ന്‍ അ​റി​ഞ്ഞി​ട്ടു​ണ്ട്. ആ ​രീ​തി​യി​ല്‍ ചി​ന്തി​ച്ചാ​ൽ അ​ത്ത​ര​ക്കാ​ര്‍​ക്കു​വേ​ണ്ടി ഞാ​ന്‍ എ​പ്പോ​ഴും നി​ല​കൊ​ള്ളും, പ്ര​ത്യേ​കി​ച്ചും അ​തൊ​രു സ്ത്രീ​യാ​ണെ​ങ്കി​ല്‍.’’ പാ​ര്‍​വ​തി പ​റ​യു​ന്നു.