ജ​യ​സൂ​ര്യ ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​ന്മാ​ർ​ക്കെ​തി​രാ​യ കേ​സി​ൽ നി​ന്ന് പി​ന്മാ​റു​ക​യാ​ണെ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ ന​ടി. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഇ​തു​സം​ബ​ന്ധി​ച്ച് ഇ​മെ​യി​ൽ അ​യ​ക്കു​മെ​ന്നും ന​ടി മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി. കേ​സി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ടി​യു​ടെ പി​ന്‍​മാ​റ്റം.

ത​നി​ക്കെ​തി​രെ എ​ടു​ത്ത കേ​സി​ല്‍ സ​ര്‍​ക്കാ​രും പോ​ലീ​സും ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് പ​രാ​തി പി​ന്‍​വ​ലി​ക്കു​ന്ന​ത്. ത​നി​ക്ക് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് വേ​ണ്ട പി​ന്തു​ണ ല​ഭി​ച്ചി​ല്ലെ​ന്നും ത​നി​ക്കെ​തി​രെ ചു​മ​ത്ത​പ്പെ​ട്ട പോ​ക്സോ കേ​സി​ൽ സ​ത്യം തെ​ളി​യി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​ടി​യു​ടെ പ​രാ​തി​യി​ല്‍ മു​കേ​ഷ്, ജ​യ​സൂ​ര്യ, മ​ണി​യ​ന്‍​പി​ള്ള രാ​ജു എ​ന്നി​വ​ര​ട​ക്കം ഏ​ഴു പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഏ​ഴ് പേ​രും വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

2009-ലാ​ണ് മു​കേ​ഷി​നെ​തി​രാ​യ പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് ന​ടി​യു​ടെ ആ​രോ​പ​ണം. നാ​ട​ക​മേ ഉ​ല​കം എ​ന്ന സി​നി​മ​യു​ടെ ചി​ത്രി​ക​ര​ണ​ത്തി​നി​ട​യി​ല്‍ മു​കേ​ഷ് ക​യ​റി പി​ടി​ച്ചു​വെ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ മൊ​ഴി. അ​മ്മ സം​ഘ​ട​ന​യി​ല്‍ അം​ഗ​ത്വം വാ​ഗ്ദാ​നം ചെ​യ്ത് ഫ്‌​ളാ​റ്റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു ഇ​ട​വേ​ള ബാ​ബു​വി​നെ​തി​രാ​യ പ​രാ​തി.