അ​ന്ത​രി​ച്ച ന​ട​ൻ മേ​ഘ​നാ​ഥ​നെ അ​നു​സ്മ​രി​ച്ച് ന​ടി സീ​മ ജി. ​നാ​യ​ർ. ന​ട​ന്‍റേ​താ​യ ഒ​രു ബ​ഹ​ള​വും ഇ​ല്ലാ​ത്ത പാ​വം മ​നു​ഷ്യ​നാ​യി​രു​ന്നു മേ​ഘ​നാ​ഥ​നെ​ന്നും കു​റ​ച്ചു നാ​ളു​ക​ൾ​ക്ക് മു​ന്നേ ത​ന്നെ വി​ളി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ തി​ര​ക്കു​കാ​ര​ണം ശ​രി​ക്കൊ​ന്നു സം​സാ​രി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​തി​ൽ ഇ​പ്പോ​ൾ സ​ങ്ക​ടം തോ​ന്നു​ന്നു​വെ​ന്നും സീ​മ പ​റ‌​യു​ന്നു.

‘‘ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട മേ​ഘ​നാ​ഥ​ൻ വി​ട​പ​റ​ഞ്ഞി​രി​ക്കു​ന്നു എ​ന്ന അ​വി​ശ്വ​സ​നീ​യ​മാ​യ വാ​ർ​ത്ത കേ​ട്ടാ​ണ് ഉ​റ​ക്ക​മു​ണ​ർ​ന്ന​ത്. വി​ശ്വ​സി​ക്കാ​ൻ പ​റ്റു​ന്നി​ല്ല. ഇ​ന്ന​ലെ ലൊ​ക്കേ​ഷ​നി​ൽ നി​ന്നും വ​രു​മ്പോ​ൾ വ​ണ്ടി ഓ​ടി​ച്ച ബീ​ഫ്ലീ​നു​മാ​യി മേ​ഘ​ന്‍റെ കാ​ര്യം സം​സാ​രി​ച്ചി​രു​ന്നു.

മേ​ഘ​ന്‍റെ കൂ​ടെ വ​ർ​ക്ക് ചെ​യ്ത കാ​ര്യ​വും മ​റ്റും, അ​ത്ര​യ്ക്കും പാ​വ​മാ​യി​രു​ന്നു. ന​ട​ന്‍റേ​താ​യ ഒ​രു ബ​ഹ​ള​വും ഇ​ല്ലാ​ത്ത പാ​വം മ​നു​ഷ്യ​ൻ. സം​സാ​രി​ക്കു​ന്ന​തു​പോ​ലും അ​ത്ര​ക്കും സോ​ഫ്റ്റാ​ണ്.

എ​ന്തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ ഒ​രു സം​സാ​രം ക​യ​റി​വ​ന്ന​തെ​ന്നു എ​നി​ക്ക​റി​യി​ല്ല. ഇ​ന്നി​പ്പോ​ൾ രാ​വി​ലെ വി​നു പ​റ​യു​ന്നു ചേ​ച്ചി ഓ​ങ്ങ​ല്ലൂ​ർ അ​ല്ലെ ഷൂ​ട്ട്. അ​വി​ടെ അ​ടു​ത്താ​ണ് വീ​ടെ​ന്ന്. എ​ന്ത് പ​റ​യേ​ണ്ടു എ​ന്ന​റി​യാ​തെ ഇ​രു​ന്ന് പോ​യി. കാ​ൻ​സ​ർ ആ​ണെ​ന്ന് അ​റി​ഞ്ഞി​രു​ന്നു. അ​ത് സ്ഥി​രീ​ക​രി​ക്കാ​ൻ അ​ങ്ങോ​ട്ടൊ​ന്നു വി​ളി​ക്കാ​ൻ മ​ടി​യാ​യി​രു​ന്നു.

കു​റ​ച്ചു നാ​ൾ​ക്കു മു​ന്നേ എ​ന്നെ വി​ളി​ച്ചി​രു​ന്നു. ഏ​തോ അ​ത്യാ​വ​ശ്യ​മാ​യി നി​ന്ന​പ്പോ​ൾ ആ​ണ് ആ ​വി​ളി വ​ന്ന​ത്. ശ​രി​ക്കൊ​ന്നു സം​സാ​രി​ക്കാ​ൻ പ​റ്റി​യി​ല്ല. ഇ​നി അ​ങ്ങ​നെ ഒ​രു​വി​ളി ഉ​ണ്ടാ​വി​ല്ല​ല്ലോ. ഈ​ശ്വ​രാ എ​ന്താ​ണ് എ​ഴു​തേ​ണ്ട​ത്, എ​ന്താ​ണ് പ​റ​യേ​ണ്ട​ത്.’’​സീ​മ ജി. ​നാ​യ​രു​ടെ വാ​ക്കു​ക​ൾ.